മഴ നനഞ്ഞ്, മഞ്ഞില്‍ തണുത്ത്, വെയിലില്‍ പൊള്ളി ദുരിതക്കയത്തില്‍ ഗസ്സ

മഴ നനഞ്ഞ്, മഞ്ഞില്‍ തണുത്ത്, വെയിലില്‍ പൊള്ളി ദുരിതക്കയത്തില്‍ ഗസ്സ

സൂര്യനു കീഴെ തീര്‍ത്തും തുറസ്സായ സ്ഥലത്ത് വെയില്‍ കൊണ്ടും മഴ നനഞ്ഞും ദുരിതക്കയത്തില്‍ ഗസ്സ. ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായേൽ ആക്രമണങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് താമസസ്ഥലങ്ങള്‍ തകര്‍ക്കപ്പെട്ട് തെരുവുകളിലേക്കിറങ്ങേണ്ടി വന്നത്.

തെക്കന്‍ ഗസ്സയിലെ ജനങ്ങള്‍ തുറസ്സായസ്ഥലത്ത് വെയില്‍ കൊണ്ടും മഴ നനഞ്ഞുമാണ് ഇന്നവരുടെ ഉറക്കം. ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായേൽ ആക്രമണങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് താമസസ്ഥലങ്ങള്‍ തകര്‍ക്കപ്പെട്ട് തെരുവുകളിലേക്കിറങ്ങേണ്ടി വന്നത്.

തെക്കന്‍ ഗസ്സയിലെ ജനങ്ങള്‍ തുറസ്സായ തെരുവുകളിലാണ് ഉറങ്ങുന്നതെന്ന് സന്നദ്ധ സംഘടനയിലെ ഡോക്ടര്‍മാര്‍ പറയുന്നു. സൈനിക ആക്രമണങ്ങള്‍ക്കു പുറമേ പലതരത്തിലുള്ള രോഗങ്ങളാല്‍ പ്രയാസപ്പെടുകയാണ് ഗസ്സയിലെ ജനങ്ങളെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആളുകള്‍ കഴിയുന്നത്. ചില ഷെല്‍ട്ടറുകളില്‍ 600 പേര്‍ ഒരു ടോയ്‌ലറ്റ് ആണ് പങ്കിടുന്നത്. നിരവധി ഡയേരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടിട്ടുള്ളത്’ -ഡോക്ടര്‍മാര്‍ പറയുന്നു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തരവും സുസ്ഥിരവുമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടണം, ഉപരോധം പിന്‍വലിക്കുകയും മുഴുവന്‍ ഗാസ മുനമ്പിനും അനിയന്ത്രിതമായ സഹായം ഉറപ്പാക്കുകയും വേണം, സഹായ സംഘം ആവശ്യപ്പെടുന്നു.

ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളില്‍ 18,200ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയോളം കുട്ടികളാണ്. ആയിരക്കണക്കിന് സ്ത്രീകളും കൊല്ലപ്പെട്ടു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment