kerala weather 19/03/25 : ഇന്നും ഇടിയോടെ മഴ , വൈകിട്ട് തുടങ്ങും
കേരളത്തിൽ ഇന്നും ഇടിയോടെ മഴ സാധ്യത. കഴിഞ്ഞദിവസം കർണാടകയുടെ മുകളിൽ നിന്ന് കേരളത്തിലും തമിഴ്നാടിനും കുറുകെ മാന്നാർ കടലിടുക്കിലേക്ക് ന്യൂനമർദ്ദ പാത്തി (through ) തുടരുന്നു. മൂലം കേരളത്തിന്റെ മുകളിൽ കാറ്റിന്റെ അഭിസരണം രൂപപ്പെടുകയാണ്. ഇക്കാരണത്താൽ ഇന്നും കേരളത്തിൽ ഇടിയോടെ മഴ ലഭിക്കും എന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷണം.
കേരളത്തിൻ്റെ ഇടനാട്, തീര തീരപ്രദേശങ്ങളിലുമായിരിക്കും ഇന്ന് മഴ ലഭിക്കുക. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ തുടങ്ങാൻ അല്പം വൈകും. വൈകിട്ടും രാത്രിയുമാണ് മഴ പ്രതീക്ഷിക്കേണ്ടത്. മഴക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യത.
ഇന്നലെയും ശക്തമായ മഴ ലഭിച്ചിരുന്നു. ഒരു മണിക്കൂറിൽ മഴ തിരുവനന്തപുരം സിറ്റിയിൽ ഒരു മണിക്കൂറിൽ 7.7 സെ.മി മഴയും കിഴക്കേ കോട്ടയിൽ 6.7 സെ.മി മഴയുമാണ് ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകളും കനത്ത മഴയെ തുടർന്ന് വഴി തിരിച്ചു വിട്ടിരുന്നു.
ഇന്നും തിരുവനന്തപുരം ഉൾപ്പെടെ തീരദേശ നഗരങ്ങളിൽ മഴ സാധ്യത. രാത്രിയാണ് തീരദേശത്ത് മഴ പ്രതീക്ഷിക്കേണ്ടത്.
for real local weather forecast click on metbeat.com