kerala weather 11/01/26 : ന്യൂനമർദം WML ആയി, ഇന്ന് കേരളത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത

ന്യൂന മർദ്ദത്തെ തുടർന്ന് കേരളത്തിൽ ഇന്ന് കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട കാറ്റും മഴയ്ക്കും സാധ്യത. പാലക്കാട്, തൃശൂർ, മലപ്പുറം, ഇടുക്കി കൊല്ലം ജില്ലകളിലാണ് കാറ്റിന് സാധ്യത ഉള്ളത്. ഉച്ചക്കുശേഷം മണിക്കൂറിൽ 40 കിലോമീറ്റർ വരെയുള്ള കാറ്റ് വീശാം.

Weather Desk
1 min mins read

kerala weather 11/01/26 : ന്യൂനമർദം WML ആയി, ഇന്ന് കേരളത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത

ന്യൂന മർദ്ദത്തെ തുടർന്ന് കേരളത്തിൽ ഇന്ന് കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട കാറ്റും മഴയ്ക്കും സാധ്യത. പാലക്കാട്, തൃശൂർ, മലപ്പുറം, ഇടുക്കി കൊല്ലം ജില്ലകളിലാണ് കാറ്റിന് സാധ്യത ഉള്ളത്. ഉച്ചക്കുശേഷം മണിക്കൂറിൽ 40 കിലോമീറ്റർ വരെയുള്ള കാറ്റ് വീശാം. ജില്ലകളുടെ മലയോര മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലുമാണ് കാറ്റ് സാധ്യത ഉള്ളത്. 

പുനലൂര്,  കുളത്തുപ്പുഴ, അച്ചൻകോവിൽ, ഇരട്ടയാർ, പൈനാവ്, രാജക്കാട്, മാവടി, പാലക്കാട്, കൊല്ലംകോട് വടക്കാഞ്ചേരി, ഒറ്റപ്പാലം, തൃശൂർ പട്ടാമ്പി, ശ്രീകൃഷ്ണപുരം,  മണ്ണാർക്കാട്, ഷോളയാർ, അട്ടപ്പാടി, ചാവക്കാട്, കുന്നംകുളം, പൊന്നാനി , കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരം
എന്നിവിടങ്ങളിലാണ് കാറ്റിന് സാധ്യത ഉള്ളതെന്ന് Metbeat Weather നിരീക്ഷിക്കുന്നു. 

കഴിഞ്ഞദിവസം ശ്രീലങ്കക്ക് സമീപം നിലകൊണ്ടിരുന്ന തീവ്ര ന്യൂനമർദ്ദം, ശക്തികുറഞ്ഞു well marked low pressure - WML ( ശക്തി കൂടിയ ന്യൂനമർദ്ദം) ആയി മാറി. പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് തീരം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഇഷ്ടം വരുന്ന 12 മണിക്കൂറിൽ വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും.

തെക്ക്, മധ്യ ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആണ് ഇന്ന് മഴ സാധ്യത.