kerala weather 01/01/24 : ന്യൂനമർദം ; കേരള തീരത്ത് മഴ മേഘങ്ങൾ, ചിലയിടത്ത് ഭാഗിക മേഘാവൃതം

kerala weather 01/01/24 : ന്യൂനമർദം ; കേരള തീരത്ത് മഴ മേഘങ്ങൾ, ചിലയിടത്ത് ഭാഗിക മേഘാവൃതം

തെക്കു കിഴക്കൻ അറബി കടലിൽ രൂപപ്പെട്ട ന്യൂനമർദം തുടരുന്ന സാഹചര്യത്തിൽ മഴ മേഘങ്ങൾ കേരള തീരത്തേക്ക്. ഇന്ന് രാവിലെയുള്ള ഉപഗ്രഹ ചിത്രം അനുസരിച്ച് തെക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ രാവിലെ മേഘാവൃതമാകും. എന്നാൽ പരക്കെ മഴ സാധ്യതയില്ല. ഒറ്റപ്പെട്ട ഒന്നോ രണ്ടോ പ്രദേശങ്ങളിൽ മഴ സാധ്യത.

ഡിസംബർ 30 ന് തെക്കു കിഴക്ക് അറബി കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം (low pressure) ഭൂമധ്യരേഖ (Equatorial Region) പ്രദേശത്തുനിന്ന് അധികം അകലെയല്ലാതെ തുടരുകയാണ്. കഴിഞ്ഞദിവസം ഈ ന്യൂനമർദ്ദ സ്വാധീനം മൂലമുള്ള മേഘങ്ങൾ കടലിൽ വ്യാപകമായി രൂപപ്പെട്ടിരുന്നു. എന്നാൽ കേരളതീരത്തേക്ക് അടുത്തിരുന്നില്ല.

എന്നാൽ ഇന്ന് രാവിലെയുള്ള ഉപഗ്രഹചിത്ര (satellite picture) പ്രകാരം മേഘങ്ങൾ കേരളതീരത്തേക്ക് എത്തുകയും ചില മേഘങ്ങൾ ആലപ്പുഴ, എറണാകുളം ജില്ലകളുടെ മുകളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ന്യൂനമർദ്ദം ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം ചില കാലാവസ്ഥ പ്രവചന മാതൃകകൾ ( numerical weather model) പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദിവസത്തെ റിപ്പോർട്ടുകളിൽ metbeatnews.com ചൂണ്ടിക്കാട്ടിയിരുന്നു.

ലക്ഷദ്വീപ് തീരത്ത് ന്യൂനമർദ്ദ സ്വാധീനമുള്ളതിനാൽ ഈ മേഖലയിൽ മത്സ്യബന്ധന (fisherman warning) വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളം, കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്കില്ല. തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പ് ഇന്ന് രാത്രി വരെ പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ ഭാഗമായി ലക്ഷദ്വീപ് കന്യാകുമാരി കടൽ തെക്കു കിഴക്ക് അറബിക്കടൽ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. തമിഴ്നാട് തീരങ്ങളിലും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിൽ മേഘ സാന്നിധ്യം മൂലം ഇന്ന് രാവിലെ പൊതുവേ തണുപ്പ് കുറവാണ് അനുഭവപ്പെടുന്നത്. പകൽ കൂടിയ ചൂട് അടുത്ത ദിവസങ്ങളിലും തുടരും. വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. കൂടുതൽ ചൂട് അനുഭവപ്പെടുന്നതും വടക്കൻ ജില്ലകളിലാണ്. തുലാവർഷത്തിന്റെ മഴ കണക്ക് ഇന്നലെ ഔദ്യോഗികമായി അവസാനിച്ചപ്പോൾ 27 ശതമാനം കൂടുതൽ മഴയാണ് കേരളത്തിൽ ലഭിച്ചത്. എന്നാൽ കണ്ണൂര്, വയനാട് ജില്ലകളിൽ മഴ കുറഞ്ഞു.

അതേസമയം, ഉത്തരേന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പുകമഞ്ഞ് (Fog) വ്യാപിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലേക്കും മൂടൽമഞ്ഞ് എത്തിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശ് ബീഹാർഎന്നിവിടങ്ങളിൽ തീവ്ര മുതൽ മഞ്ഞ് സാധ്യതയുണ്ട്. മിക്ക സ്ഥലങ്ങളിലും ദൃശ്യപരത ( visibility ) 50 മുതൽ 200 മീറ്റർ വരെയാണ് .

വായനക്കാർക്ക് Metbeat Weather, Metbeat News ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവൽസര ആശംസകൾ

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment