UK weather 30/12/23: ഗെരിറ്റ് ചുഴലിക്കാറ്റ്: ബ്രിട്ടനിൽ പ്രളയത്തിൽ മുങ്ങി പുതുവത്സര ആഘോഷം, റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു

UK weather 30/12/23: ഗെരിറ്റ് ചുഴലിക്കാറ്റ്: ബ്രിട്ടനിൽ പ്രളയത്തിൽ മുങ്ങി പുതുവത്സര ആഘോഷം, റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു

ഗെരിറ്റ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും മഞ്ഞുവീഴ്ചയും പ്രളയവും ഉണ്ടായ ബ്രിട്ടനിൽ ജനജീവിതം തടസ്സപ്പെട്ടു. പുതുവത്സര തലേന്ന് പ്രളയത്തെ തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഗെരിറ്റ് ചുഴലിക്കാറ്റിനെ തുടർന്ന് ചിലയിടങ്ങളിൽ കനത്ത മഞ്ഞവീഴ്ചയും മറ്റുചിലയിടങ്ങളിൽ പേമാരിയും പ്രളയവുമാണ് ഉണ്ടായത്. ബ്രിട്ടനിൽ കടുത്ത ശൈത്യം അനുഭവപ്പെടുന്നതിനിടെയാണ് പ്രകൃതിക്ഷോഭവും നാശം വിതച്ചത്.

യോർക്കിൽ നദി കരകവിഞ്ഞ് പ്രളയം ഉണ്ടായി. ഗ്ലാസ്ഗോയിൽ കനത്ത മഞ്ഞുവീഴ്ചയിൽ റോഡ് ഗതാഗതം തടസപ്പെട്ടു. ഡോർസെറ്റിൽ കടൽ ക്ഷോഭവും റിപ്പോർട്ട് ചെയ്തു. പുതുവത്സരം പ്രമാണിച്ച് പ്രളയത്തെ തുടർന്ന് നിർത്തിവെച്ച യൂറോസ്റ്റാർ ട്രെയിൻ സർവീസ് ഭാഗികമായി ഇന്ന് പുന:സ്ഥാപിക്കും. താമസ് നദി കരകവിഞ്ഞതിനെ തുടർന്ന് ഹൈസ്പീഡ് റെയിൽ സർവീസുകളാണ് മുടങ്ങിയത്. ഭൂഗർഭ തുരങ്കങ്ങൾക്കുള്ളിൽ വെള്ളം കയറിയതാണ് പ്രധാന കാരണം.

പുതുവത്സര ദിനത്തോടനുബന്ധിച്ച് ജീവനക്കാർ അവധിയെടുത്തതിനാൽ മറ്റു റെയിൽ സർവീസുകളും തടസ്സപ്പെടുകയാണ്. ജീവനക്കാരുടെ ക്ഷാമം കാരണം സർവീസുകൾ മുടങ്ങും എന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. ട്രെയിനുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നാലു റൂട്ടുകളിൽ യാത്ര ചെയ്യരുതെന്നും റെയിൽവേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

പ്രളയത്തിൽ മുങ്ങിയ താമസ് നദിക്ക് സമീപമുള്ള റെയിൽവേ തുരങ്കത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. തീപിടുത്തം പ്രതിരോധിക്കാനുള്ള വെള്ളത്തിന്റെ പൈപ്പ് ലൈനുകൾ പലയിടത്തും പൊട്ടിയതാണ് റെയിൽ സർവീസ് വൈകാൻ കാരണം.

പുതുവത്സര ആഘോഷത്തിന് നിരവധി സഞ്ചാരികളാണ് ഇത്തവണ ബ്രിട്ടനിൽ എത്തിയത്. പെട്ടെന്ന് ഉണ്ടായ ചുഴലിക്കാറ്റും മഴയും മൂലം ബ്രിട്ടനിലെ പുതുവത്സര ആഘോഷങ്ങൾ പ്രതിസന്ധിയിലായി. വടക്കൻ സ്കോട്ലൻഡിൽ മഴയും ശക്തമായ കാറ്റും തുടരുമെന്ന് ബ്രിട്ടൻ കാലാവസ്ഥ ഏജൻസിയായ മെറ്റ് ഓഫീസ് അറിയിച്ചു. താപനില സാധാരണ രീതിയിൽ തുടരുമെങ്കിലും കാറ്റ് കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ കാരണമാകും.

28 പ്രദേശങ്ങളിൽ ബ്രിട്ടനിൽ പ്രളയ മുന്നറിയിപ്പ് പരിസ്ഥിതി ഏജൻസി നൽകി. മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറണമെന്നാണ് ഏജൻസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം 146 പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. താഴെപ്പറയുന്ന ലൊക്കേഷനുകളിൽ ഉള്ളവർക്കും പ്രളയ മുന്നറിയിപ്പ് ബാധകമാണ്.

⛔ Keswick Campsite

⛔ Low lying properties in the Upper Hull catchment

⛔ River Derwent at Buttercrambe Mill

⛔ River Ouse at Acaster Malbis; Naburn Lock; York – Fulford and Fordlands Road; York – riverside properties; York – Skeldergate and Tower Street; York – St George’s Field and Queen’s Staith

⛔ River Severn at Abbots Court, Deerhurst; Apperley and The Leigh; Bridgnorth; Chaceley and Haw Bridge; Court Meadow, Kempsey and Callow End; Hampton Loade and Highley; Hanley Road, Upton upon Severn; Ironbridge and Jackfield; Quatford; Severn Ham, Tewkesbury; the Showground and The Quarry, Shrewsbury; South Worcester

⛔ River Vyrnwy at Maesbrook; Melverley; Ryther

⛔ River Wye from Hereford to Ross-On-Wye; River Wye in North Hereford and South Hereford

⛔ West Bay Harbour and Esplanade

പുതുവത്സരത്തിന് ട്രെയിൻ സർവീസ് ഭാഗികമായി പുനസ്ഥാപിക്കുമെങ്കിലും ട്രെയിൻ വൈകാൻ ഇടയുണ്ടെന്ന് യൂറോ സ്റ്റാർ അറിയിച്ചു. സ്കോട്ട് റെയിൽ സർവീസും മുടങ്ങിയിരിക്കുകയാണ്.
ട്രെയിൻ സർവീസ് മുടങ്ങിയതിനെ തുടർന്ന് പാരീസിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റിന്റെ ചാർജും കൂടി . 700 യൂറോ ആണ് കഴിഞ്ഞദിവസം ടിക്കറ്റുകൾ വിറ്റഴിഞ്ഞത്.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment