സംസ്ഥാനത്ത്  UV സൂചിക കുറഞ്ഞു, പ്രധാന കാരണം മഴയും, മേഘാവൃതമായ കാലാവസ്ഥയും

ഇന്ന് സംസ്ഥാനത്ത് യുവി സൂചിക സാധാരണയായി മിതമായ നിലയിലേക്കാണ് കുറഞ്ഞിരിക്കുന്നത്.  പല ജില്ലകളിലും UV നിരക്ക് 5 മുതൽ 7 വരെ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Maneesha Prasoon
2 mins mins read

സംസ്ഥാനത്ത്  UV സൂചിക കുറഞ്ഞു, പ്രധാന കാരണം മഴയും, മേഘാവൃതമായ കാലാവസ്ഥയും

പതിവിലും  വിപരീതമായി ഇന്ന് UVസൂചിക കുറഞ്ഞിരിക്കുകയാണ്. അതിന് പ്രധാന കാരണം മഴ തന്നെയാണ്. ഇന്ന് സംസ്ഥാനത്ത് യുവി സൂചിക സാധാരണയായി മിതമായ നിലയിലേക്കാണ് കുറഞ്ഞിരിക്കുന്നത്.  പല ജില്ലകളിലും UV നിരക്ക് 5 മുതൽ 7 വരെ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.വി സൂചിക കുറയാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്

1.    മേഘങ്ങൾ കൂടി
2.    മഴയും ഈർപ്പവും
3.    മൂടൽമഞ്ഞ് / പൊടി /
4.    സൂര്യന്റെ ഉയരം (Sun angle) 
(വേനൽക്കാലത്ത് ഉച്ചയ്ക്ക് UV കൂടുതലായിരിക്കും, മേഘാവൃത ദിവസങ്ങളിൽ കുറയും.)

അതേസമയം മേഘമുള്ള ദിവസങ്ങളിൽ UV പൂർണ്ണമായി ഇല്ലാതാകില്ല. 50–80% വരെ കിരണങ്ങൾ കടന്നുവരാം. 

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചികയിൽ പറയുന്നത് ഇങ്ങനെ; വിഴിഞ്ഞം മേഖലയിലും കണ്ണൂർ, കാസർഗോഡ് മേഖലകളിലും 5 എന്ന നിലയിലാണ് UV സൂചിക രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് അപകട സാധ്യത ഒട്ടും ഇല്ല.

കോട്ടയം (കോല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂവാറ്റുപുഴ (ഇടുക്കി) മേഖലകളിൽ 7 എന്ന ഉയർന്ന നില രേഖപ്പെടുത്തി. അതായത് മഞ്ഞ അലേർട്ട്. ചെറിയ രീതിയിൽ അപകടസാധ്യത ഉണ്ട് എന്നർത്ഥം. ഒല്ലൂർ (തൃശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിൽ 6 ആയി രേഖപ്പെടുത്തി. ഇവിടെയും മഞ്ഞ അലേർട്ടാണ്. 

1772166201W.webp  

ഇന്ന് പൊതുവെ സംസ്ഥാനത്ത് മിതമായ UV നിരക്കാണ് അനുഭവപ്പെട്ടത്. എന്നിരുന്നാലും, രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.നേരിട്ട് സൂര്യപ്രകാശം ഭൂമിയിൽ പതിക്കുമ്പോഴാണ് അൾട്രാ വയലറ്റ് രശ്‌മികൾ കൂടുതലായും ഭൂമിയിൽ എത്തുക. 

1. ഉച്ച സമയത്ത് (10 AM – 3 PM)

ഈ സമയത്ത് സൂര്യൻ തലക്കു തൊട്ടു മുകളിലായിരിക്കും. അതിനാൽ കിരണങ്ങൾ നേരിട്ട് ഭൂമിയിൽ എത്തും. 12 മണിയോടെയാണ് പരമാവധി ശക്തി കൂടുക.

 2. വേനൽ കടുക്കുമ്പോൾ

മാർച്ച് മുതൽ മേയ് വരെ സൂര്യന്റെ ഉയരം കൂടുന്നതിനാൽ UV ശക്തി കൂടുതലായിരിക്കും.

 3. മേഘമില്ലാത്ത തെളിഞ്ഞ ദിവസങ്ങളിൽ

മേഘങ്ങൾ ഇല്ലെങ്കിൽ കിരണങ്ങൾ തടസ്സമില്ലാതെ നേരിട്ട് എത്തും.

4. മലമുകളിലും ഉയർന്ന പ്രദേശങ്ങളിലും

ഉയരം കൂടുമ്പോൾ അന്തരീക്ഷം കുറയുന്നതിനാൽ UV കൂടുതൽ ലഭിക്കും

5. കടൽത്തീരങ്ങളിലും വെള്ളത്തിനടുത്തും

വെള്ളവും മണലും കിരണങ്ങൾ തിരിച്ചെറിഞ്ഞ് (reflect) കൂടുതൽ UV ബാധ ഉണ്ടാക്കാം.

കേരളത്തിൽ, പ്രത്യേകിച്ച് കോഴിക്കോട് പോലുള്ള തീരപ്രദേശങ്ങളിൽ, വേനൽക്കാല ഉച്ച സമയങ്ങളിൽ UV സൂചിക 8–10 വരെ എത്താറുണ്ട്.

English Summary : The Ultra-Violet (UV) Index in Kerala has seen a significant drop today, shifting from "Extreme" levels to a more manageable Moderate range. This shift is primarily attributed to increased cloud cover, rainfall, and higher humidity across the state.