Kerala UV Index Alert 17/03/26 : കേരളത്തിൽ കടുത്ത UV മുന്നറിയിപ്പ്: 24 മണിക്കൂറിൽ പല ജില്ലകളിലും ഉയർന്ന അൾട്രാവയലറ്റ് സൂചിക

കാസർകോട് ജില്ലയിൽ UV സൂചിക 9 ആയി രേഖപ്പെടാൻ സാധ്യതയുണ്ട്. അതേസമയം ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 8, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ 7, എറണാകുളം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിൽ 6 എന്നിങ്ങനെയാണ് സൂചിക പ്രതീക്ഷിക്കുന്നത്.

Maneesha Prasoon
2 mins mins read

Kerala UV Index Alert 17/03/26 : കേരളത്തിൽ കടുത്ത UV മുന്നറിയിപ്പ്: 24 മണിക്കൂറിൽ പല ജില്ലകളിലും ഉയർന്ന അൾട്രാവയലറ്റ് സൂചിക

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് 24 മണിക്കൂറിനുള്ളിൽ പല ജില്ലകളിലും ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുമെന്ന് മുന്നറിയിപ്പ്. സൂര്യപ്രകാശത്തിന്റെ തീവ്രത വർധിക്കുന്നതിനാൽ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
ലഭ്യമായ വിവരങ്ങൾ പ്രകാരം കാസർകോട് ജില്ലയിൽ UV സൂചിക 9 ആയി രേഖപ്പെടാൻ സാധ്യതയുണ്ട്. അതേസമയം ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 8, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ 7, എറണാകുളം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിൽ 6 എന്നിങ്ങനെയാണ് സൂചിക പ്രതീക്ഷിക്കുന്നത്.
കണ്ണൂർ ജില്ലയിൽ 5ഉം  കാസർഗോഡ് ഭാഗങ്ങളിൽ ചിലയിടങ്ങളിൽ 4 വരെ സൂചിക കാണപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
UV സൂചികയുടെ നില
• 6 മുതൽ 7 വരെ: മിതമായ അപകടസാധ്യത
• 8 മുതൽ 10 വരെ: വളരെ ഉയർന്ന അപകടസാധ്യത
• 11 ന് മുകളിൽ: അതീവ അപകടകരം
ഉച്ചസമയത്ത് നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പുറത്തുപോകുമ്പോൾ കുട, ക്യാപ്, സൺസ്ക്രീൻ, കണ്ണട എന്നിവ ഉപയോഗിക്കണമെന്നും നിർദേശം.
കൂടാതെ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളും മുതിർന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണം. നിർജ്ജലീകരണം ഒഴിവാക്കാൻ മതിയായ വെള്ളം കുടിക്കുകയും ഉച്ചയോടെ പുറംപ്രവർത്തനങ്ങൾ പരമാവധി കുറയ്ക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് UV സൂചിക ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
English Summary : Authorities have issued a critical UV Index warning for Kerala, predicting high levels of ultraviolet radiation across several districts within the next 24 hours. With intensity levels peaking during midday, residents are advised to take immediate health precautions to avoid skin damage and heat-related illnesses.