Kerala Summer Rain : കേരളത്തിൽ കടുത്ത ചൂടിനിടയിൽ ശക്തമായ വേനൽമഴ എത്തി, വിവിധ ജില്ലകളിൽ മഴ തകർത്തു പെയ്തു

വേനൽക്കാലത്ത് സാധാരണയായി ഉച്ചയ്ക്ക് ശേഷം ചൂട് കൂടുന്നതോടെ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന കോൺവെക്റ്റീവ് മേഘങ്ങളാണ് ഇത്തരം പെട്ടെന്നുള്ള മഴയ്ക്ക് കാരണമാകുന്നത്.

Maneesha Prasoon
2 mins mins read

Kerala Summer Rain : കേരളത്തിൽ കടുത്ത ചൂടിനിടയിൽ ശക്തമായ വേനൽമഴ എത്തി, വിവിധ ജില്ലകളിൽ മഴ തകർത്തു പെയ്തു

സംസ്ഥാനത്ത് കടുത്ത ചൂടിനിടയിൽ ഇന്ന് വൈകുന്നേരത്തോടെ പല ഭാഗങ്ങളിലും വേനൽമഴ എത്തി. മധ്യവും വടക്കൻ ജില്ലകളിലുമാണ് ഇടിമിന്നലോടുകൂടി കൂടുതൽ മഴ പെയ്തത്.  മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. 

മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ ശക്തമായ മഴമേഘങ്ങൾ വൈകുന്നേരത്തോടെ രൂപപെട്ടിരുന്നു. പലയിടത്തും രാവിലെ മുതൽ മൂടിയ കാലാവസ്ഥയാണ് ഉണ്ടായിരുന്നത്. 

അതേസമയം വടക്കൻ കേരളത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിലും ചെറുതും മിതമായതുമായ മഴ ലഭിച്ചു. ചില ഇടങ്ങളിൽ ഇടിമിന്നലും അനുഭവപ്പെട്ടു. 

സംസ്ഥാനത്തിൻ്റെ തെക്കൻ മധ്യ ജില്ലകളിൽ ചിലയിടങ്ങളിൽ മഴ ലഭിക്കുമെന്ന് Metbeat weather ഇന്ന്  റിപ്പോർട്ട്  ചെയ്തിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ വൈകിട്ടോടെ മഴ എത്തുമെന്നായിരുന്നു പ്രവചനം. മിക്കജില്ലകളിലും ശക്തമായ മഴയാണ് വൈകിട്ടോടെ ലഭിച്ചത്.

വേനൽക്കാലത്ത് സാധാരണയായി ഉച്ചയ്ക്ക് ശേഷം ചൂട് കൂടുന്നതോടെ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന കോൺവെക്റ്റീവ് മേഘങ്ങളാണ് ഇത്തരം പെട്ടെന്നുള്ള മഴയ്ക്ക് കാരണമാകുന്നത്. ചില പ്രദേശങ്ങളിൽ മാത്രം ശക്തമായി പെയ്യുകയും സമീപ പ്രദേശങ്ങളിൽ മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഇതിന്റെ പ്രത്യേകതയാണ്. 

കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പുപ്രകാരം അടുത്ത മണിക്കൂറുകളിലും ചില ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. അതിനാൽ ഇടിമിന്നൽ സമയത്ത് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ഇടിമിന്നൽ ട്രാക്ക് ചെയ്യാനുള്ള മാപ്പ്

English Summary : After a period of intense heat, widespread summer rains accompanied by thunderstorms lashed several parts of Kerala on Monday evening. The sudden change in weather brought significant relief to the central and northern districts, with Malappuram, Palakkad, Kannur, Kozhikode, Kottayam, and Pathanamthitta receiving heavy rainfall.