വൃശ്ചിക കുളിരിൽ മുങ്ങി തണുത്ത് വിറച്ച് കേരളം, അതിശൈത്യം വരാൻ പോകുന്നു
ഉന്തരേന്ത്യൻ അതിമർദ്ദം ദക്ഷിണേന്ത്യയിലും തണുപ്പിനെ എത്തിക്കുന്നു. ഉത്തരേന്ത്യയിൽ മധ്യ ട്രോപോസ്ഫിയർ ലെവലിൽ പശ്ചിമവാതം ശൈത്യക്കാറ്റിൻ്റെ സ്വാധീനം ഉണ്ട്. അവിടെ അന്തരീക്ഷത്തിന്റെ മധ്യ ഉയരത്തിൽ ശക്തമായ തണുത്ത കാറ്റ് വീശുന്നു. ഹിമാലയൻ മേഖലയിൽ ഈ മാസം 15 ന് ശേഷം വീണ്ടും പുതിയ പശ്ചിമവാതം സജീവമാകും.
ഡിസംബർ പകുതിയോടെ അതിശൈത്യം
കിഴക്കൻ ഇന്ത്യയിൽ ആകട്ടെ, subtropical westerly Jet (ഉപോഷ്ണമേഖലാ പശ്ചിമവായു പ്രവാഹം)സമുദ്രനിരപ്പിൽ നിന്ന് 12 കിലോമീറ്റർ ഉയരത്തിൽ 120 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കും. ചുരുക്കി പറഞ്ഞാൽ ഡിസംബർ പകുതിയാകുമ്പോഴേക്കും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ശൈത്യം സജീവമാകും
കേരളത്തിൽ ഡിസംബർ 10ന് ശേഷം തണുപ്പ് കൂടാൻ സാധ്യതയുണ്ട്.
വടക്കൻ കേരളവും എറണാകുളം വരെയുള്ള മധ്യ ജില്ലകളും നിലവിൽ
ഉത്തരേന്ത്യയിൽ അതിമർദ്ദത്തിൻ്റെ പിടിയിലാണ്. അതിനാൽ കഴിഞ്ഞദിവസം മുതൽ വടക്കൻ ജില്ലകളിൽ തണുപ്പ് കൂടാനാണ് സാധ്യത.
തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഇനിയുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രം പെയ്യുന്ന മഴയാണിത്.
കേരളത്തിൽ പൊതുവേ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. പകൽ താപനില കൂടുകയും രാത്രി കുറയുകയും ചെയ്യും.
കേരളത്തേക്കാൾ തമിഴ്നാടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ രാത്രി താപനില വീണ്ടും കുറയും. കോയമ്പത്തൂര് , കൊടൈക്കനാൽ തണുപ്പ് കൂടാൻ സാധ്യത ഏറെയാണ്. അതേസമയം സംസ്ഥാനത്തു പൊതുവെ കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. പകല്‍ ചൂട് 30 നും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണെന്നും കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary : Explore the subtropical westerly jet in Eastern India, reaching speeds of 120 nautical miles at 12 km altitude, influencing winter weather patterns.