Kerala Rain forecast 26/02/26 : ന്യൂനമർദം ചക്രവാത ചുഴിയായി, അറബിക്കടലിലെ ചക്രവാത ചുഴി ദുർബലമായി, മഴ ഞായർ വരെ
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴക്ക് കാരണമായ അന്തരീക്ഷ സ്ഥിതി (weather) യിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കുറഞ്ഞു ചക്രവാത ചുഴിയായി (cyclonic circulation) മാറി. നിലവിൽ ഈ സിസ്റ്റം തെക്കു കിഴക്കൻ ബംഗാൾ കടലിൽ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിൽ ആയി സ്ഥിതി ചെയ്യുന്നു.
ഇതോടൊപ്പം കഴിഞ്ഞദിവസം ഇടുക്കി എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ നൽകിയ തെക്കു കിഴക്കൻ അറബിക്കടലിലെ ചക്രവാത ചുഴിയും , ന്യൂനമർദ്ദ പാത്തിയും (Through) ദുർബലമായി. കഴിഞ്ഞ ദിവസം കരകയറിയ ഈർപ്പവും അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ ഇനിയും തുടരാൻ സാധ്യതയുള്ള അഭിസരണവും (low level convergence) കാരണം ഒറ്റപ്പെട്ട മഴ ( Isolated Rain) ഞായറാഴ്ച വരെ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കൻ ജില്ലകളിൽ ഇന്നും മഴ സാധാരണ മുന്നറിയിപ്പ് (Green Alert) നൽകിയിട്ടുണ്ട്.
പിന്നീട് കേരളത്തിൽ രണ്ടാഴ്ചയോളം വരണ്ട കാലാവസ്ഥയാണ് (Dry Weather ) പ്രതീക്ഷിക്കേണ്ടത്. കേരളത്തിൽ ഇതുവരെ മഴ ലഭിക്കാതിരുന്ന കാസർകോട് , കണ്ണൂർ ജില്ലകളിലും ഇന്നലെ ശക്തമല്ലെങ്കിലും മഴ രേഖപ്പെടുത്തി. പലയിടത്തും മഴക്കൊപ്പം മിന്നലും ശക്തമായ കാറ്റും ഉണ്ടായിരുന്നു.
മണിക്കൂറിൽ 52 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റ് രേഖപ്പെടുത്തി. ഇന്നും കേരളത്തിൽ മഴ സാധ്യതയുണ്ട്. മധ്യ കേരളത്തിലാണ് ഇന്ന് മഴ സാധ്യത കൂടുതൽ. തൃശ്ശൂരിൽ എറണാകുളം ഇടുക്കി ജില്ലകളിൽ മഴ ലഭിക്കാൻ കൂടുതൽ സാധ്യത.
പത്തനംതിട്ട കോട്ടയം ജില്ലകളിലും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കിഴക്കൻ മലയോര മേഖലകളിലും മഴ സാധ്യതയുണ്ട്. മഴക്കൊപ്പം ഇന്നും ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കാം.
മിന്നൽ മുന്നറിയിപ്പുകൾ അതാത് പ്രദേശങ്ങളിൽ നേരത്തെ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റിലെ മിന്നൽ റഡാർ ട്രാക്ക് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ചാൽ മതി.
See lightning strikes in realtime nearby your area. Get free online access. This helps you to track the direction of thunderstorms.
https://metbeatnews.com/page/lightning-strike-map
English Summary: Kerala Rain Update: Low Pressure Weakens; Isolated Showers to Continue Until Sunday. Rain is most likely in Central Kerala, specifically in Thrissur, Ernakulam, and Idukki. Pathanamthitta, Kottayam, and the eastern hilly regions of Northern Kerala