UV Index Kerala 15/02/26 : ചെങ്ങന്നൂർ, മൂന്നാർ, കോന്നി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
വേനൽ ചൂട് കടുത്തതോടെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് ( Ultra violet - UV) വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യു.വി ഇന്‍ഡക്സ് (8) രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു.
ഇവിടെ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയില്‍ യു.വി സൂചിക 7 രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര (7) , തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ (6) ,വയനാട് ജില്ലയിലെ മാനന്തവാടി (6), പാലക്കാട് ജില്ലയിലെ തൃത്താല (6), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി (7) എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
സൂചിക 6 ന് മുകളിലുള്ള പ്രദേശങ്ങളിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദേശം. മലയോരങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവേ യു.വി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യു.വി സൂചികയുണ്ടാകാന്‍ സാധ്യതയുണ്ട്.
ആലപ്പുഴ ജില്ലയില്‍ താരതമ്യേന ഉയര്‍ന്ന സ്ഥലമായ ചെങ്ങന്നൂരിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യു.വി ഒബ്സർവേറ്ററി സ്ഥാപിച്ചത്. പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കുന്നതാണ് സുരക്ഷിതം.
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് സംസ്ഥാനലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നു.
- പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും.
- ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി.
- ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.
- സമുദ്രനിരപ്പില്‍നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
- നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫിസര്‍, സെപ്യൂട്ടി ലേബര്‍ ഓഫിസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
English Summary:
As summer heat intensifies across Kerala, the State Disaster Management Authority (KSDMA) has warned of dangerously high Ultraviolet (UV) radiation levels. Over the last 24 hours, specific regions have recorded a UV Index of 8, triggering an Orange Alert.