ചൂട് കൂടുന്നു, എസിയില്ലാതെ വീടിൻ്റെ അകം തണുപ്പിക്കാം, വൈദ്യുതി ബില്ലും കുറയ്ക്കാം, ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ

വേനലിൻ്റെ കടുപ്പം കാരണം വീടിന് അകത്ത് തന്നെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അകത്തിരിക്കുകയാണെങ്കിൽ എസിയില്ലാതെ പറ്റില്ല, ഇനി എസി ഏറെനേരം ഉപയോഗിച്ചാലോ വൈദ്യുതി ബിൽ കുത്തനെ ഉയരുകയും ചെയ്യും. 

Maneesha M.K
2 mins mins read

ചൂട് കൂടുന്നു, എസിയില്ലാതെ വീടിൻ്റെ അകം തണുപ്പിക്കാം, വൈദ്യുതി ബില്ലും കുറയ്ക്കാം, ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ

പുറത്തിറങ്ങാൻ വയ്യ, വെയിലിൻ്റെ ചൂടേറ്റ് ശരീരം തളരുന്ന അവസ്ഥയിലാണ് കേരളമിന്ന്. പുറത്തേക്ക് പോയി വന്നൊരാൾ വീടിനകത്ത് കയറിയാൽ അതിലേറെ ചൂട്. സത്യം പറഞ്ഞാൽ അകത്തും പുറത്തും ചൂടോട് ചൂട്. വേനലിൻ്റെ കടുപ്പം കാരണം വീടിന് അകത്ത് തന്നെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അകത്തിരിക്കുകയാണെങ്കിൽ എസി(AC)യില്ലാതെ പറ്റില്ല, ഇനി എസി ഏറെനേരം ഉപയോഗിച്ചാലോ വൈദ്യുതി ബിൽ(Electricity bill) കുത്തനെ ഉയരുകയും ചെയ്യും. 

എസിയില്ലാതെ തണുപ്പ് ലഭിക്കും, വൈദ്യുതി ബില്ലും ലാഭിക്കാം

1. ജനലും വാതിലും അടച്ചിടുക.  പലരും തുറന്നിടാറാണ് പതിവ്. എന്നാൽ പുറത്ത് വെയിലിന് ചൂടു കൂടുമ്പോൾ വീടിനുള്ളിലും ചൂട് കൂടും. ജനവാതിൽ തുറന്നിടുമ്പോൾ ആ ചൂട് അകത്തെത്തി കൂടുതൽ ചൂടിന് കാരണമാകും. അതുകൊണ്ട് നേരിട്ട് വെയിലടിക്കുന്ന ജനവാതിലുകൾ രാവിലെ മുതൽ വൈകുന്നേരം വരെ അടച്ചിടുക. എന്നാൽ വൈകുന്നേരങ്ങളിൽ ജനൽവാതിലുകൾ തുറന്നിട്ടാൽ പുറത്തെ തണുപ്പ് അകത്തേക്കു വരും.

2. ചെടികൾ വളർത്തുക. വീടിനുള്ളിൽ തണുപ്പ് നിലനിൽക്കാൻ ചെടികൾ വെക്കുന്നത് ഉത്തമമാണ്. 

. സ്നേക്ക് പ്ലാന്റ് (Snake plant)
. അലോവേര (Aloe vera)
. മണി പ്ലാന്റ് (Money plant)

ഇത്തരം ചെടികൾ വീടിനുള്ളിൽ വെക്കുന്നത് തണുപ്പ് ലഭിക്കാൻ ഉത്തമമാണ്. താപനില കുറച്ച് ശുദ്ധവായു ലഭിക്കാനും കാരണമാകുന്നു. 

3. സീലിംഗ് ഫാൻ തുടച്ച് വൃത്തിയായി സൂക്ഷിക്കുക. അപ്പോൾ സ്പീഡ് കൂടുകയും കൂളിങ് ലഭിക്കുകയും ചെയ്യും. മാത്രമല്ല ഫാൻ കൗണ്ടർ ക്ലോക്ക് വൈസ് (Counter-Clockwise) ദിശയിൽ കറങ്ങുകയാണെങ്കിൽ തണുത്ത കാറ്റ് നേരിട്ട് താഴേക്ക് ലഭിക്കും.

4. രാത്രിയോ പകലോ കഴിയുന്നതും ലൈറ്റിൻ്റെ ഉപയോഗം കുറയ്ക്കുക. ബൾബുകൾക്ക് ചൂട് കൂടുതലാണ്.  ബൾബിന് പകരം LED ബൾളുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. 

5. അടുക്കളയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കുക. ഏറ്റവും താപനില കൂടുതൽ അടുക്കളയിലാണ്. അതുകൊണ്ട് തന്നെ ഓവൻ പോലുള്ള ഇലക്ട്രിക് സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക. അടുക്കളയിൽ ചൂട് പുറത്തേക്ക് കളയാൻ എക്സ്ഹോസ്റ്റ് (Exhaust)ഫാൻ നിർബന്ധമാക്കുക

6. ടെറസ്സുകളിൽ ചകിരിയോ തെങ്ങിൻ്റെ ഓലയോ പട്ടയോ പാകി വെള്ളമൊഴിച്ചാൽ അകത്തേക്ക് കൂളിങ് ലഭിക്കും. കൂടാതെ വൈറ്റ് പെയിൻ്റുകൾ ഉപയോഗിക്കുന്നതും കൂളിങ് ഉണ്ടാക്കും. വെളുത്തനിറം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ താപനില 4 മുതൽ 5 ഡിഗ്രി വരെ കുറയ്ക്കാൻ കഴിയും. 

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചൂടുകാലത്തെ ഭയക്കാതെ ജീവിക്കാം. സാമ്പത്തിക ലാഭവും ഉണ്ടാക്കാം. കഴിയുന്നതും ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കൂ. വീടിനുള്ളിൽ സുഖമായിട്ടിരിക്കാം. 

English Summary : Pay attention to some things in the kitchen as well. The temperature is highest in the kitchen. Therefore, reduce the use of electrical appliances like ovens. Make sure there is an exhaust fan in the kitchen to remove heat.