Menu

Treatment

മഞ്ഞുകാലത്തെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. എന്നാല്‍ ഇതിന് പുറമേ ഈ തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമം ചെയ്യാന്‍ കഴിയാതെ വരുന്നതും ഒരു കാരണമാണ്.

മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡിയുടെ (സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന വിറ്റാമിന്‍) അഭാവവും ഇത്തരം സന്ധി വേദനകള്‍ക്ക് കാരണമാകാം. എന്തായാലും ഇത്തരം ‘ജോയിന്റ് പെയ്ന്‍’ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വഷളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. അതും സന്ധി വേദനകള്‍ക്ക് കാരണമാകും.

മഞ്ഞുകാലത്തും ശരീരത്തിലെ താപനില കുറയാതെ നോക്കുക. അതിനാല്‍ ഹീറ്റിങ് പാഡുകളും ഹോട്ട് വാട്ടര്‍ ബോട്ടിലുകളും ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങളും ഉപയോഗിക്കാം.

മഞ്ഞുകാലത്ത് ഭക്ഷണകാര്യത്തില്‍ അലംഭാവം അരുത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ സാല്‍മണ്‍ ഫിഷ്, വാള്‍നട്‌സ്, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

കാത്സ്യത്തിന്റെ അഭാവം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കാന്‍ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട, ചീര, മഷ്‌റൂം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഇലക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ വെള്ളരിക്ക, ക്യാരറ്റ് തുടങ്ങിയവ കഴിക്കാം.

വെള്ളം ധാരാളം കുടിക്കുക. മഞ്ഞുകാലത്ത് പലരും വെള്ളം കുടിക്കാന്‍ മടിക്കാറുണ്ട്. അതും എല്ലുകളുടെയും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനെയും മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

US ൽ ടൊർണാഡോയിൽ വീട് പറന്നു പോയി; കുട്ടി മരിച്ചു , മാതാവിനെ കാണാതായി

തെക്കൻ യു.എസിലെ ലൂസിയാനയിൽ ടൊർണാഡോയിൽ താൽക്കാലിക വീടു പറന്നു പോയി കുട്ടി മരിച്ചു. മാതാവിനെ കാണാതായി. അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പ്രദേശത്തെ മൊബൈൽ വീടുകളെല്ലാം തകർന്നിട്ടുണ്ട്.
രാത്രി മുഴുവൻ കുട്ടിയുടെ മാതാവിന് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു. ടൊർണാഡോയിൽ പ്രദേശത്തെ മരങ്ങൾ കടപുഴകി. വൈദ്യുതി ടവറുകൾ തകർന്നു. ഉത്്ഹ് എന്ന പ്രദേശത്ത് 22 പേർക്ക് പരുക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നവംബറിലും യു.എസിലെ ഒക് ലഹോമയിലും ടെക്‌സസിലും അർകനാസിലും ശക്തിയേറിയ ടൊർണാഡോ ഉണ്ടായിരുന്നു. അമേരിക്കയിൽ ടൊർണാഡോ പതിവാണ്. നേരത്തെ കെന്റുകിയിൽ ടൊർണാഡോയിൽ 79 പേർ മിരിച്ചിരുന്നു.

ഇരട്ട ന്യൂനമർദങ്ങൾ കേരളത്തെ ബാധിക്കില്ല; സാധാരണ മഴ നൽകും

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കില്ല. അറബിക്കടലിലെ ന്യൂനമർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു കഴിഞ്ഞു. ഇത് ഒമാന് തീരം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കിലും അവിടെ എത്തുന്നതിനുമുമ്പ് ദുർബലപ്പെടും. അതിനാൽ ഈ ന്യൂനമർദ്ദം ഇനി കേരളത്തിലോ ഗൾഫ് രാജ്യങ്ങളിലോ മഴ നൽകാൻ സാധ്യതയില്ല. മന്ദൂസ്
ചുഴലിക്കാട്ടിന്റെ ശേഷിപ്പുകളാണ് അറബിക്കടലിൽ എത്തി വീണ്ടും ശക്തിപ്പെട്ടു ന്യൂനമർദമായത്. കൂടുതൽ അറിയാൻ താഴെ വിഡിയോ കാണുക.

ന്യൂനമർദ സ്വാധീനം കുറഞ്ഞു, ഉച്ചയ്ക്ക് ശേഷം മഴ സാധ്യത

കേരളത്തിൽ ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞതോടെ സാധാരണ തുലാ വർഷ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ഉച്ചയോടെയോ ഉച്ചകഴിഞ്ഞോ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലെയും ചില പ്രദേശങ്ങളിലെങ്കിലും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലൊടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപെട്ട ശക്തമായ മഴ കിഴക്കൻ മേഖലയിൽ ലഭിച്ചേക്കാം. ഒന്നോ രണ്ടോ അധികം നീണ്ടുനിൽക്കാത്ത മഴ ചിലപ്പോൾ ചില പ്രദേശങ്ങളിൽ ലഭിക്കാം. അടുത്താഴ്ച്ചയോടെ ബംഗാൾ ഉൾകടലിൽ ആൻഡമാൻ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദം തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം എത്തുമ്പോൾ കേരളത്തിൽ മഴ തിരികെയെത്തും. മന്ദുസ് നൽകിയ അത്ര ശക്തമായ മഴക്ക് സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. നാളെ മുതൽ ഏതാനും ദിവസത്തേക്ക് കേരളത്തിൽ മഴ കുറയാനും സാധ്യതയുണ്ട്.