യു.എ.ഇയില്‍ ചിലയിടങ്ങളില്‍ മഴ സാധ്യത

യു.എ.ഇയില്‍ ഇന്ന് ബുധനാഴ്ച ചിലയിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയ്ക്ക് സാധ്യത.കിഴക്കു ഭാഗത്ത് രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ ഉച്ചയോടെ ചില ഉൾനാടൻ ഭാഗങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇടിയോടെ മഴയും കാറ്റും മിന്നലും ഉണ്ടാകാം.
കിഴക്ക് ഭാഗം ഭാഗികമായി മേഘാവൃതവും ചില പ്രദേശങ്ങളില്‍ പൊടികാറ്റ് വീശാനും ഇടയാക്കുമെന്നും യു.എ. ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗള്‍ഫ് മേഖലയില്‍ ജൂണോടെ കടുത്ത ഉഷ്ണം ആരംഭിച്ചിട്ടുണ്ട്. ചൂട് കൂടുമ്പോഴുള്ള സ്വാഭാവിക താപ സംവഹന മഴയാണ് ലഭിക്കുന്നതെന്നും വാഹനം ഓടിക്കുന്നവർ സുരക്ഷിത വേഗത പാലിക്കണമെന്നും ദൃശ്യപരതയെ മഴ ബാധിക്കാമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു.

Leave a Comment