കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ കരകയറി ജാർഖണ്ഡിന് മുകളിൽ എത്തി. കാലവർഷം പാത്തി അതിന്റെ തെക്കേ ഭാഗം നോർമൽ പോസിഷനിലാണ്. ഇതു കാരണം ഇന്ന് മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
ന്യൂനമർദവും ചക്രവാത ചുഴിയും
ഇതോടൊപ്പം കന്യാകുമാരി കടലിൽ സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിൽ ഒരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിൽ ശക്തമായ മഴക്ക് കാരണമാകുമെന്ന് metbeat weather ലെ നിരീക്ഷകർ പറയുന്നു.
വടക്ക് തൽസ്ഥിതി തുടരും
വടക്കൻ കേരളത്തിൽ ഇന്നും മഴ കുറഞ്ഞ നിലയിൽ തുടരും. നാളെ മുതൽ മഴ ലഭ്യതയിൽ വീണ്ടും മാറ്റം വന്നേക്കും. മൺസൂൺ ട്രഫ് വടക്കോട്ട് ഷിഫ്റ്റ് ആകുന്നതാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ metbeat news റിപ്പോർട്ട് ചെയ്തിരുന്നതു പോലെ കിഴക്കേ ഇന്ത്യയിൽ മഴ കൂടും.
വിനോദ യാത്രക്കാർ ശ്രദ്ധിക്കുക
കേരളത്തിൽ തെക്ക്, മധ്യ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കിഴക്കൻ മലയോര മേഖലയിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. മലവെള്ള പാച്ചിലും മണ്ണിടിച്ചിൽ സാധ്യതയും നില നിൽക്കുന്നു.