മുല്ലപെരിയാറിൽ ജലനിരപ്പ് 140 അടിയായി ; ആദ്യ മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിലെത്തിയതോടെ ആദ്യമുന്നറിയിപ്പ് നൽകി തമിഴ്‌നാട്.നവംബർ 9നും തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.142 അടിയെത്തിയാൽ ഡാം തുറക്കേണ്ടിവരും.സെപ്റ്റംബറിൽ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. മൂന്നു ഷട്ടറുകൾ 30 സെൻറീമീറ്ററാണ് ഉയർത്തിയത്. കേരളത്തിലെ തേക്കടിയിൽ സ്ഥിതിചെയ്യുന്ന ഡാമിന്റെ നിയന്ത്രണം തമിഴ്‌നാട് സർക്കാരിനാണ്.1200 അടി നീളമുള്ള ഡാമിന്റെ നിയന്ത്രണം 1886 ഒക്ടോബർ 29 ലെ പെരിയാർ തടാകം പാട്ടക്കരാർ പ്രകാരമാണ് തമിഴ്‌നാടിന് ലഭിച്ചത്. 1895 ലാണ് ഡാം നിർമാണം പൂർത്തിയായത്.
്അതിനിടെ, നാളെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച ന്യൂനമർദം ഞായറാഴ്ച രൂപപ്പെടും.

തുടർന്ന് ശക്തിപ്പെട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. ഇതിനിടെ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്. ന്യൂനമർദം തമിഴ്‌നാട് തീരത്ത് ഈ മാസം 8 ന് പ്രവേശിച്ച് കേരളത്തിനും തമിഴ്‌നാടിനും കുറുകെ സഞ്ചരിച്ച് അറബിക്കടലിൽ പ്രവേശിച്ചേക്കും. തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്പെടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

Leave a Comment