ഭൂകമ്പ ഡിസൈൻ കോഡ് (BIS, 2025) പ്രകാരം, ഭൂകമ്പ സാധ്യതാ തകരാറുകൾ, പരമാവധി സാധ്യതയുള്ള സ്ഥലങ്ങൾ, ശോഷണം, ടെക്റ്റോണിക്സ്, ലിത്തോളജി മുതലായവയെ അടിസ്ഥാനമാക്കി, പുതുക്കിയ ഭൂകമ്പ സോണേഷൻ മാപ്പ് പുറത്തിറക്കി ഇന്ത്യ.
പുതിയ സോണേഷന്റെ വിശദാംശങ്ങൾ
സോണുകളുടെ എണ്ണം: നേരത്തെ, ഇന്ത്യൻ ഭൂപ്രദേശത്തെ നാല് ഭൂകമ്പ മേഖലകളായി വേർതിരിച്ചിരുന്നു, അതായത് സോണുകൾ II, III, IV, V.
ഇപ്പോൾ പുതിയ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള സോൺ VI അവതരിപ്പിക്കുന്നു. മുഴുവൻ ഹിമാലയൻ മേഖലയും അതിനടിയിൽ വരും. ജമ്മു കാശ്മീർ ലഡാക്ക് മുതൽ അരുണാചൽ വരെ ഉൾപ്പെടുന്നു. (മുമ്പ് സോണുകൾ IV, V എന്നിവ തമ്മിൽ വിഭജിച്ചിരുന്നു).
സോണുകൾക്കിടയിലുള്ള അതിർത്തി പട്ടണങ്ങൾ ഇപ്പോൾ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ പെടുന്നു.
അപകട മാപ്പിംഗ്: ഭരണപരമായ അതിർത്തികളേക്കാൾ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾക്ക് ആണ് മുൻഗണന നൽകുന്നത്.
ഇന്ത്യയുടെ ഭൂകമ്പ സാധ്യത:
ഇന്ത്യയുടെ 61% ഭൂമിയും ഇപ്പോൾ മിതമായതും ഉയർന്ന അപകടസാധ്യതയുള്ളതുമായ മേഖലകളിലാണ് (നേരത്തെ: 59% ആയിരുന്നു).
ഇന്ത്യയിലെ ജനസംഖ്യയുടെ 75% ഇപ്പോൾ ഭൂകമ്പപരമായി സജീവമായ പ്രദേശങ്ങളിലാണ് താമസിക്കുന്നത്.
ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പുനർനിർമ്മാണ പ്രവർത്തികൾ കൃത്യമായി നടത്തുക. മൃദുവായ പ്രദേശങ്ങളിൽ എന്തെങ്കിലും തകരാറുകളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് കൃത്യമായി പരിഹരിക്കുക. ഹിമാലയൻ സംസ്ഥാനങ്ങളിൽ ഏകീകൃത കെട്ടിട മാനദണ്ഡങ്ങൾ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
സർക്കാർ തന്ത്രങ്ങൾ:
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) & സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA): ദുരന്ത നിവാരണ നയങ്ങൾ രൂപീകരിക്കുന്നതിന് പ്രധാന പങ്കു വഹിക്കുന്നവരാണ്.
ദേശീയ ഭൂകമ്പ ശൃംഖല: ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്നു. കൃത്യമായ മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.