സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും വേനൽ മഴ ലഭിച്ചു. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട എറണാകുളം തൃശൂർ ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഉച്ചയ്ക്കുശേഷം മഴ ശക്തിപ്പെടാൻ സാധ്യതയെന്നും, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിച്ചു. നാളെയും മറ്റന്നാളും പത്തനംതിട്ട എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ധം ആവാൻ സാധ്യതയുണ്ട് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.