കേരളത്തിൽ സീസണൽ മഴയിൽ കനത്ത വ്യത്യാസം, ചില ജില്ലകളിൽ അധികമഴ, പലിടങ്ങളിലും മഴയിൽ വൻ കുറവ്

സംസ്ഥാനത്തിലെ ചില ജില്ലകളിൽ കനത്ത മഴ ലഭിച്ചപ്പോൾ, ചില പ്രദേശങ്ങൾ പൂർണമായും വരണ്ട നിലയിലായിരുന്നു. പത്തനംതിട്ടയിൽ 36.3 മില്ലിമീറ്റർ മഴ ലഭിച്ച് സാധാരണയേക്കാൾ 3199 ശതമാനം അധികം മഴ രേഖപ്പെടുത്തി.

Maneesha Prasoon
2 mins mins read

കേരളത്തിൽ സീസണൽ മഴയിൽ കനത്ത വ്യത്യാസം, ചില ജില്ലകളിൽ അധികമഴ, പലിടങ്ങളിലും മഴയിൽ വൻ കുറവ്

ഐഎംഡി(India Meteorological Department) പുറത്തിറക്കിയ സീസണൽ മഴ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് മഴയുടെ വിതരണം സമമാകാത്ത നിലയിൽ തുടരുന്നു. മാർച്ച് 1, 2026-നുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ സാധാരണ ലഭിക്കേണ്ടത് 0.4 മില്ലിമീറ്റർ മാത്രമായിരിക്കെ 4.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനതലത്തിൽ 1006 ശതമാനം അധികമഴ ലഭിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിലെ ചില ജില്ലകളിൽ കനത്ത മഴ ലഭിച്ചപ്പോൾ, ചില പ്രദേശങ്ങൾ പൂർണമായും വരണ്ട നിലയിലായിരുന്നു. പത്തനംതിട്ടയിൽ 36.3 മില്ലിമീറ്റർ മഴ ലഭിച്ച് സാധാരണയേക്കാൾ 3199 ശതമാനം അധികം മഴ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 18 മില്ലിമീറ്റർ മഴ ലഭിച്ച് 5895 ശതമാനം അധികവും, കോട്ടയം 8.3 മില്ലിമീറ്റർ (1286% അധികം), ആലപ്പുഴ 8.3 മില്ലിമീറ്റർ (1555% അധികം), പാലക്കാട് 4.3 മില്ലിമീറ്റർ (2025% അധികം) എന്നിവയും “ലാർജ് എക്സസ്” വിഭാഗത്തിൽപ്പെടുന്നു.

അതേസമയം ഇടുക്കിയിൽ 98 ശതമാനം മഴക്കുറവും കൊല്ലത്ത് 64 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. കണ്ണൂർ, എറണാകുളം, കാസർഗോഡ്, കോഴിക്കോട്, തൃശൂർ, വയനാട്, മാഹി എന്നീ ജില്ലകളിൽ മഴ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

മഴയുടെ ഈ വ്യത്യാസം കാർഷിക മേഖലയെയും ജലസ്രോതസ്സുകളെയും കാര്യമായി ബാധിച്ചേക്കാം. അധികമഴ ലഭിച്ചാൽ നെൽകൃഷി, പച്ചക്കറി, റബ്ബർ തുടങ്ങിയ കൃഷികൾക്ക് പ്രാരംഭ ഘട്ടത്തിൽ ഗുണകരമാകാം. എന്നാൽ അതിവിശാലമായ അധികമഴ വെള്ളക്കെട്ടിനും വിളനാശത്തിനും കാരണമാകും.

മഴക്കുറവ് നിലനിൽക്കുമ്പോൾ ജലസേചനത്തിന് ആശ്രയം കൂടുകയും ഉൽപാദനം കുറയുകയും ചെയ്യും. കൂടുതൽ മഴ ഡാമുകളിലും ജലാശയങ്ങളിലും വെള്ളനിരപ്പ് ഉയർത്തും. ഇത് വേനൽക്കാല ജലക്ഷാമം കുറയ്ക്കാൻ സഹായിക്കും. എന്നാൽ കുറച്ച് ജില്ലകളിൽ മാത്രം മഴ ലഭിച്ച് മറ്റിടങ്ങളിൽ ലഭിക്കാതിരുന്നാൽ പ്രാദേശിക ജലക്ഷാമം രൂക്ഷമാകും.

English Summary : The latest seasonal rainfall report from the India Meteorological Department (IMD), as of March 1, 2026, reveals a dramatic imbalance in precipitation across Kerala. While the state average shows a massive 1006% increase (4.8 mm recorded against the normal 0.4 mm), the distribution remains highly localized and inconsistent.