കേരളത്തിൽ ഇങ്ങനെ മഴതുടർന്നാൽ സ്‌കൂളുകൾക്ക് അവധി ലഭിക്കും, പമ്പയിൽ വെള്ളം കൂടി, ഭക്തർ ശ്രദ്ധിക്കുക

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതിനാൽ തന്നെ ജാഗ്രത ഉറപ്പാക്കുന്നതിനായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Maneesha M.K
2 mins mins read

kerala Weather 03/12/25 : കേരളത്തിൽ ഇങ്ങനെ മഴതുടർന്നാൽ സ്‌കൂളുകൾക്ക് അവധി ലഭിക്കും, പമ്പയിൽ വെള്ളം കൂടി, ഭക്തർ ശ്രദ്ധിക്കുക

കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തമായി തുടരുകയാണ്. സംസ്ഥാനത്തുടനീളം മഴ പരക്കെ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായി പെയ്തിരുന്നു. മഴക്കാലം അല്ലായിരുന്നിട്ടും അപ്രതീക്ഷിതമായി മഴ എത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്. അതിനാൽ കേരളത്തിൻ്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ മഴ ശക്തിയാർജ്ജിക്കാൻ സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. 

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതിനാൽ തന്നെ ജാഗ്രത ഉറപ്പാക്കുന്നതിനായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരാഴ്ചയായി മഴ ദുർബലമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തിൻ്റെ പല സ്ഥലങ്ങളിലും മഴ സജീവമായി പെയ്യാൻ തുടങ്ങിയത്. ഇത് ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ശബരിമലയിലേക്ക് പോകുന്ന ഭക്തർ കൂടുതൽ ജാഗ്രത പുലർത്തുക

മഴ മുന്നറിയിപ്പ് ശബരിമലയിലേക്ക് യാത്ര തിരിക്കുന്ന അയ്യപ്പഭക്തർക്കും ജാ​ഗ്രതാ നിർദ്ദേശം നൽകുന്നു. ശബരിമലയില്‍ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. പ്രത്യേകിച്ച് സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലുമെല്ലാം മുന്നറിയിപ്പുണ്ട്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ് ഇന്നലെ മുതൽ ഉണ്ടായിരുന്നു. 

സ്‌കൂളുകൾക്ക് അവധി പ്രതീക്ഷിക്കേണ്ട, പക്ഷേ 

കേരളത്തിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മഴ ശക്തമായി തുടർന്നാൽ കേരളത്തിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചേക്കാം. അതേസമയം തമിഴ്‌നാട്ടിലും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. അതിനാൽ തമിഴ്നാടിന്റെ തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴ ലഭിക്കാനും സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. 

English Summary: Stay safe, Ayyappans! Heavy rain alerts for Sabarimala. Follow our guidelines for a secure pilgrimage. Be cautious at Sannidhanam, Pamba, and Nilakkal.