കേരളത്തിൽ ശക്തമായ വേനൽമഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കുറിൽ മധ്യ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. തൃശൂരിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രാത്രി വൈകിയും തുടർന്നു. തൃശൂരിലാണ് ഇന്നലെ ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്. വെള്ളാനിക്കരയിൽ 8.5 സെ.മി മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. വടക്കൻ പറവൂരിൽ 6.7 സെ.മി മഴയും ലഭിച്ചു.
ഇന്നത്തെ അന്തരീക്ഷസസ്ഥിതി
കേരളത്തിനു പടിഞ്ഞാറ് അറബിക്കടൽ വഴി മാലദ്വീപിൽ നിന്ന് മധ്യ മഹാരാഷ്ട്ര വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിൽ ഒരു ന്യൂനമർദ പാത്തിയുണ്ട്. ഇത് കാരണം വടക്കൻ ജില്ലകളിൽ ഉൾപ്പെടെ തീരദേശത്തും ഇന്ന് മഴ സാധ്യത. പകൽ ആകാശം മേഘാവൃതമാകും.
കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ച മഴ
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് 2.8 സെ.മി, കണ്ണൂർ ചെറുവാഞ്ചേകഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ച മഴരി 4.5 എം.എം, കോഴിക്കോട് പെരുവണ്ണാമൂഴി 1.5 എം.എം, തിരുവമ്പാടിക്കടുത്ത് ഉറുമിയിൽ 2.5 എം.എം മഴ ലഭിച്ചു. തൃശൂർ വെള്ളാനിക്കരയിൽ 8.5 സെ.മി മഴ ലഭിച്ചു. എനമക്കലിൽ 3.4 സെ.മി, പീച്ചിയിൽ 8.5 എം.എം, പാലക്കാട് ജില്ലയിലെ മംഗലം ഡാമിൽ 3 സെ.മി, എറണാകുളം ചൂണ്ടിയിൽ 4.2 സെമി, മട്ടാഞ്ചേരി 1.9 സെ.മി, കൂത്താട്ടുകുളം 2.5 സെ.മി, ചേർത്തല 1.15 സെ.മി, കുമരകം 2.5 എം.എം, പൂഞ്ഞാർ 1.0 സെ.മി, പത്തനംതിട്ട കുന്നത്താനം 4.7 സെ.മി, വാഴക്കുളം 1.8 സെ.മി പിരിപ്പൻകോട് 2 സെ.മി, നെയ്യാറ്റിൻകര 4.6 സെ.മി മഴ രേഖപ്പെടുത്തി.
ഇന്നത്തെ മഴ സാധ്യത ഇങ്ങനെ
കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്നു മുതൽ മൂന്നു ദിവസം മഴക്ക് സാധ്യത. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉച്ചയ്ക്ക് മുൻപ് ഒറ്റപ്പെട്ട മഴ സാധ്യത. വയനാട്, പാലക്കാട് തുടങ്ങിയ വടക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും മഴ സാധ്യത.
മധ്യകേരളത്തിൽ തൃശൂർ, എറണാകുളം ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴക്ക് സാധ്യത. മഴക്കൊപ്പം കാറ്റും പ്രതീക്ഷിക്കാം. ആലപ്പുഴയിലും ഇന്ന് മഴ ലഭിക്കും.
തെക്കൻ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.