സൗദിയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും, വാഹനങ്ങളുടെ ചില്ലുകൾ തകർന്നു (Video)

സൗദി അറേബ്യയിൽ കനത്ത മഴയും ആലിപ്പഴ വർഷവും മൂലം വാഹനങ്ങളുടെ ചില്ലുകളും മറ്റും തകർന്നു. സൗദിയിൽ കനത്ത മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച മെറ്റ്ബീറ്റ് വെതറും മുന്നറിയിപ്പ് നൽകിയിരുന്നു.

സൗദി കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽ ജൗഫ് മേഖലയിലാണ് ശക്തമായ മഴയും ആലിപ്പഴ വർഷവും ഉണ്ടായത്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ ജനറൽ ഡയരക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പുമുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് പൊലിസും നിർദേശിച്ചു.

The scene in Al Baha, southern Saudi Arabia yesterday, following a stupendous hailstorm. https://t.co/NnPjhieGBC— Niall Bradley (@Niall_Diarmuid) April 11, 2023

അൽ ജൗഫ് മേഖലയിലാണ് ശക്തമായ ആലിപ്പഴ വീഴ്ചയുണ്ടായത്. പന്തുകളുടെ വലുപ്പമുള്ള മഞ്ഞുകട്ടയാണ് മഴക്കൊപ്പം പതിച്ചത്. വാഹനങ്ങളുടെ ചില്ലുകൾ തകർന്നുവെന്ന് ഇഹ്‌ലാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച മുഴുവൻ സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴയും ആലിപ്പഴ വർഷവും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രവചനം. സൗദി, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ അടുത്തയാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് ഏപ്രിൽ ഏഴിന് മെറ്റ്ബീറ്റ് വെതർ മുന്നറിയിപ്പ് നൽകിയിരുന്നു. ആ വാർത്തയുടെ ലിങ്ക് ഇവിടെ വായിക്കാം. https://metbeatnews.com/middile-east-and-gcc-countries-expected-to-heavy-thunderstorm-weekend/


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment