നെൽ വയലും തണ്ണീർത്തടവും എങ്ങനെ വാസസ്ഥലമാക്കി മാറ്റാം

2008 ഓഗസ്റ്റിലാണ് കേരള നിയമസഭ വയൽ തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയത്. ഈ നിയമപ്രകാരം കേരള സംസ്ഥാനത്ത് ഒരു തണ്ണീർത്തടമോ വയലോ നികത്താൻ അനുമതിയില്ല. കൃഷിഭൂമി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിയമം പാസാക്കിയത്. ഇത്തരം വസ്തുക്കളുടെ കണക്കുകൾ ഉൾപ്പെടുത്തിയ ഒരു രേഖയാണ് ഡാറ്റാ ബാങ്ക്.

ഈ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ അനുമതിയില്ല. എന്നാൽ സ്വന്തമായി വീടില്ലാത്ത ഒരാൾക്ക് ആകെയുള്ള ഭൂമി വയൽ ആണെങ്കിൽ അയാൾക്ക് അവിടെ വീട് വയ്ക്കാൻ അനുമതി ഉണ്ട്. അതിന് അയാളുടെ പേരിൽ മൂന്ന് സെന്റിൽ കൂടുതൽ മറ്റ് സ്ഥലങ്ങൾ ഒന്നുമില്ല എന്ന രേഖ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കണം. കൂടാതെ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന വയൽ അയാളുടെ പേരിൽ ആയിരിക്കുകയും വേണം.

മൂന്നു സെറ്റിൽ കൂടുതൽ ഭൂമിയുള്ള ഒരാൾക്ക് പെർമിഷൻ ലഭിക്കില്ല. പെർമിഷൻ ലഭിക്കാൻ കൃഷി ഓഫീസർക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കണം. എട്ടാം നമ്പർ ഫോമിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം വയ്ക്കേണ്ട ഡോക്കുമെന്റ്സുകൾ ഭൂമിയുടെ ലൊക്കേഷൻ മാപ്പ്, ആധാരം, അവസാന വർഷം കരമടച്ച രസീത്, കൂടാതെ അപേക്ഷയിൽ പറയുന്ന ഭൂമിയുടെ തൊട്ടടുത്തുള്ള ആളുകളുടെ സമ്മതപത്രം കൂടെ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം .

അതിനുശേഷം ലഭിക്കുന്ന ഉത്തരവ് ജില്ലാ കളക്ടർക്ക് മുമ്പാകെ സമർപ്പിക്കുക. അത് ജില്ലാ കളക്ടർ മുഖാന്തരം തഹസിൽദാർക്ക് കൈമാറും, റിപ്പോർട്ട് വീണ്ടും വില്ലേജ് ഓഫീസർക്ക് കൈമാറുകയും ചെയ്യും. വില്ലേജ് ഓഫീസർ ഈ റിപ്പോർട്ട് പ്രകാരമാണ് ഭൂമി അനുവദിച്ചു നൽകുക. നിലവിൽ വയലായി തന്നെ നിൽക്കുന്ന 5 സെന്റ് ഭൂമിയിൽ മാത്രമേ വീടുണ്ടാക്കാൻ അനുമതി ഉണ്ടാവുകയുള്ളൂ.

Share this post

Leave a Comment