കേരളത്തിൽ ശക്തമായ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത, തമിഴ്‌നാടിന് ശേഷം മഴ ഇനി കേരളത്തിൽ

ഡിസംബർ നാലുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ​പൊതുജനങ്ങൾക്കായി ​ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 

Maneesha M.K
1 min mins read

കേരളത്തിൽ ശക്തമായ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത, തമിഴ്‌നാടിന് ശേഷം മഴ ഇനി കേരളത്തിൽ

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഡിസംബർ നാലുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ​പൊതുജനങ്ങൾക്കായി ​ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇതിന്റെ അളവ് 24 മണിക്കൂറിനുള്ളിൽ 115.5 മില്ലിമീറ്റർ വരെയാകാം എന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

അതേസമയം തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ ആശങ്കയുയർത്തിയ ചുഴലിക്കാറ്റ് ദുർബലപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇത് തീവ്ര ന്യൂനമർദ്ദമായും ഇന്ന് രാവിലെയോടെ ന്യൂനമർദ്ദമായും ശക്തി കുറഞ്ഞു.

English Summary: Heavy rain alert for Thiruvananthapuram, Kollam, Pathanamthitta, and Idukki. Expect up to 115.5 mm of rainfall in the next 24 hours. Stay prepared.