സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനം, ചില ജില്ലകളിൽ മഴ എത്തും
സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും, കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിന് സാധ്യത
ലക്ഷദ്വീപ് തീരങ്ങൾ, തെക്കു കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തമിഴ്നാട്ടിൽ മഴ തുടരും
ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് തമിഴ്നാട്ടിലും പുതുചേരിയിലും ഡിസംബര്‍ ഒന്‍പത് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ന്യൂനമര്‍ദ്ദം ഒരേ സ്ഥലത്ത് തുടരുന്നതിലാണ് മഴ തുടരുന്നത്. ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധര്‍മപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
വീടുകളിൽ വെള്ളം കയറി
ചെന്നൈയിലും നഗരപ്രാന്തപ്രദേശങ്ങളിലും 3000-ത്തോളം വീടുകളിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണിട്ടുനികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതുകാരണം അവിടത്തെ വെള്ളം താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ കയറാന്‍ കാരണമായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.
English Summary : Explore the Lakshadweep coasts, where strong winds and unpredictable weather can reach speeds of 35 to 55 km/h. Stay informed for safe travels.