UAE heavy rain alert 08/03/24: ഇന്നു മുതൽ UAE, ഒമാൻ കനത്ത മഴ ; പ്രാദേശിക പ്രളയ സാധ്യത
ഒരു ഇടവേളക്കുശേഷം യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്നുമുതൽ വീണ്ടും കനത്ത മഴ സാധ്യത. മാർച്ച് 8 വൈകിട്ടും രാത്രിയിലുമായി മഴ എത്തും. രണ്ടു ദിവസം മഴ ശക്തമോ അതിശക്തമോ ആകുമെന്ന് Metbeat Weather അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിലും ഇന്നുമുതൽ വീണ്ടും മഴ കനക്കും. UAE, ഒമാൻ കാലാവസ്ഥ വകുപ്പും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടാവുകയെന്ന് കേരളത്തിലെ സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather പ്രവാസികൾക്ക് മുന്നറിയിപ് നൽകുന്നു. അതത് രാജ്യങ്ങളിലെ കാലാവസ്ഥ ഏജൻസികളും പോലീസും ദുരന്തനിവാരണ, സിവിൽ ഡിഫൻസ് അതോറിറ്റികളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ശനി (2024 മാർച്ച് 9 ) നാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
UAE ഇലെ വിവിധ എമിറേറ്റുകളിലും ഒമാനിലും വെള്ളിയാഴ്ച മുതൽ വീണ്ടും മഴയെത്തും എന്ന് കഴിഞ്ഞ ദിവസം metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. ഒമാനിലും യുഎഇയിലും ആണ് കനത്ത മഴക്കും പ്രാദേശിക പ്രളയത്തിനും സാധ്യതയുള്ളത്യുഎഇയിലും ആണ് കനത്ത മഴക്കും പ്രാദേശിക പ്രളയത്തിനും സാധ്യതയുള്ളത്. GCC യിലെ മറ്റു രാജ്യങ്ങളിലും മഴ ലഭിക്കും.
സൗദി അറേബ്യയുടെ വടക്കു കിഴക്കൻ മേഖലകൾ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും മഴ ലഭിക്കും. എന്നാൽ അതിശക്തമാകില്ല.
യു.എ.ഇയിൽ അബൂദബി, ദുബൈ എന്നിവിടങ്ങളിൽ മഴ ശക്തമാകും. അൽ ദഫ്റ, അൽ ഐൻ മേഖലയിൽ ആണ് മഴ ശക്തമാകുക. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴ ഞായറാഴ്ച വൈകിട്ട് വരെ തുടരും. മഴക്കൊപ്പം ആലിപ്പഴ വർഷം (hailstorm) ഉണ്ടാകും. അതിനാൽ ജാഗ്രത പാലിക്കണം.
വാദികൾ മുറിച്ചു കടക്കുക, പർവത മേഖലയിലും മറ്റും അപകടകരമായി അനാവശ്യമായി കറങ്ങുക ചെയ്യുന്നവർക്ക് 1000 ദിർഹം വരെ പിഴ ചുമത്തും. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പറഞ്ഞു. വാഹനങ്ങൾ മലവെള്ളപാച്ചിലിൽ അപകടകരമായി ഓടിച്ചാൽ 2000 ദിർഹം വരെ പിഴയും 23 ബ്ലാക് പോയിൻ്റും വാഹനം 60 ദിവസം വരെ കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്യും.
പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മോശം കാലാവസ്ഥയെ നേരിടാൻ തയാറാകണമെന്നും National Emergency Crisis and Disaster Management Authority (NCEMA) വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുന്നറിയിപ്പുകൾ ലംഘിച്ചാൽ അവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറും. ഞായറാഴ്ചയോടെ മഴ കുറഞ്ഞു തുടങ്ങുമെന്നും തിങ്കളാഴ്ച രാവിലെ മൂടൽമഞ്ഞും തുടർന്ന് പ്രസന്നമായ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്.
UAE യിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസികൾ ഗൾഫിലെയും നാട്ടിലെയും കാലാവസ്ഥാ പ്രവചനം നേരത്തെ കൃത്യമായി അറിയാൻ ഈ WhatsApp Group ൽ ചേരുക.