Uae weather 06/03/24: വെള്ളിയാഴ്ച മുതൽ യുഎഇയിൽ വീണ്ടും മഴ

Uae weather 06/03/24: വെള്ളിയാഴ്ച മുതൽ യുഎഇയിൽ വീണ്ടും മഴ

വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ യുഎഇയിൽ വീണ്ടും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച രാവിലെ വരെ ആയിരിക്കും മഴ ലഭിക്കുക എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.ഇന്നലെ യുഎഇ യിൽ ഉടനീളം ശക്തമായ മഴയായിരുന്നു. മഴക്കൊപ്പം ഇടി മിന്നലും കാറ്റും ഉണ്ടായിരുന്നു. നിരവധി പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്ന മേഖലയായ അല്‍ ഐനിൽ ആലിപ്പഴം വീണതിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയിൽ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ദൂരക്കാഴ്ച കുറവായതിനാലും ആലിപ്പഴം വാഹനങ്ങളില്‍ പതിക്കുന്നതിനാലും വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അല്‍ ഐന്‍ പോലീസ് നിർദ്ദേശിച്ചു.തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമര്‍ദമാണ് മഴക്ക് കാരണം. പടിഞ്ഞാറ് നിന്നുള്ള തണുത്ത വായു പിണ്ഡത്തോടൊപ്പം മുകളിലെ വായുവില്‍ മേഘങ്ങളുടെ പ്രവാഹമുണ്ടെന്ന് എന്‍സിഎം അറിയിച്ചിരുന്നു. കാറ്റും മഴയും ഉള്ള സാഹചര്യങ്ങളിൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ്.

അല്‍ഐന്‍, ഫുജൈറ, റാസല്‍ഖൈമ, അബുദാബിയുടെ ചില തീരപ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment