സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ഇന്നും ഗ്രീൻ അലർട്ട്, മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ പ്രതീക്ഷിക്കാം. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഴുവൻ ജില്ലകളിലും  ഗ്രീൻ അലർട്ടാണ്.

Maneesha M.K
1 min mins read

സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ഇന്നും ഗ്രീൻ അലർട്ട്, മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഴുവൻ ജില്ലകളിലും  ഗ്രീൻ അലർട്ടാണ്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ്  ഗ്രീൻ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ (14.01.2026) പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.  തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ശബരിമലയിലും ഇന്ന് നേരിയതോ മിതമായതോ (മണിക്കൂറിൽ രണ്ട് സെൻ്റീമീറ്റർ വരെ) ആയ മഴയ്ക്ക് സാധ്യതയുണ്ട്.  പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണയാണ് നേരിയതോ മിതമായതോ ആയ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. 

English summary : Light to moderate rain (up to two centimeters per hour) is also likely in Sabarimala today. The sky will be generally cloudy in Pampa, Nilakkal and Sannidhanam.