കുളവാഴയിൽ നിന്ന് 'മത്സ്യസമ്പത്ത്' ; വിപ്ലവകരമായ നേട്ടവുമായി കുസാറ്റ് ഗവേഷകർ

കുളവാഴയുടെ വിവിധ ഭാഗങ്ങൾ ഈസ്റ്റ് സംയോജനത്തിലൂടെ (Yeast Fermentation) കാർബൺ സ്രോതസ്സായി മാറ്റുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ശാസ്ത്രീയ പഠനമാണിത്. 

Maneesha Prasoon
2 mins mins read

കുളവാഴയിൽ നിന്ന് 'മത്സ്യസമ്പത്ത്' ; വിപ്ലവകരമായ നേട്ടവുമായി കുസാറ്റ് ഗവേഷകർ

ജലാശയങ്ങളിലെ വില്ലനായ കുളവാഴയെ മത്സ്യകൃഷിക്ക് അമൃതാക്കി മാറ്റി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. കുളവാഴയുടെ ഇലയും തണ്ടും കാർബൺ സ്രോതസ്സായി ഉപയോഗിച്ച് ബയോഫ്ലോക് രീതിയിൽ ഗിഫ്റ്റ് തിലാപ്പിയകളുടെ വളർച്ച ത്വരിതപ്പെടുത്താമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. കുളവാഴയുടെ വിവിധ ഭാഗങ്ങൾ ഈസ്റ്റ് സംയോജനത്തിലൂടെ (Yeast Fermentation) കാർബൺ സ്രോതസ്സായി മാറ്റുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ശാസ്ത്രീയ പഠനമാണിത്. 

കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരായ മേഘ ലൗജൻ, റെമി നതാകിരുത്തിമാന, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എം. മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. പരിസ്ഥിതി പ്രശ്നമായി മാറുന്ന കുളവാഴയെ ‘വേസ്റ്റ് ടു വെൽത്ത്’ (Waste to Wealth) എന്ന ആശയത്തിലൂടെ ലാഭകരമായ വിഭവമാക്കി മാറ്റുകയാണ് ഇവർ ചെയ്തത്. 

1773145052W.webp  Remy Ntakirutimana                             Megha Lovejan                                      Dr. K M Mujeeb Rahiman

ഈ നൂതന മാർഗ്ഗം മത്സ്യകൃഷിയിലെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സുസ്ഥിരമായ കൃഷിരീതി വ്യാപിക്കാനും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ Aquaculture Reports-ൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

English Summary : Researchers at the Cochin University of Science and Technology (CUSAT) have achieved a global milestone by transforming the invasive Water Hyacinth (Kulavazha) into a valuable resource for sustainable aquaculture. Traditionally considered an environmental menace that chokes water bodies, the plant is now being repurposed to accelerate the growth of GIFT Tilapia in Biofloc systems