കേരളത്തിൽ അഞ്ച് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
ഐ എം ഡി (India Meteorological Department) പുറത്തിറക്കിയ മഴ പ്രവചന പ്രകാരം ഫെബ്രുവരി 20 മുതൽ 24 വരെ കേരളത്തിലും ലക്ഷദ്വീപിലും വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ (Isolated Heavy Rain) ഉണ്ടാകാനും സാധ്യതയുണ്ട്.
ഇന്ന് തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിൽ മഞ്ഞ അലേർട്ടാണ് കാലാവസ്ഥാ വകുപ്പ് ചൂണ്ടികാണിച്ചിരിക്കുന്നത്.
അതേസമയം വടക്കൻ ജില്ലകളിൽ പൊതുവേ മഴയില്ല. 21, 22 തീയ്യതികളിൽ
സംസ്ഥാനത്തെ മിക്ക ജില്ലകളിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
ഫെബ്രുവരി 23, 24 തീയ്യതികളിൽ തെക്കൻ ജില്ലകളിൽ വീണ്ടും നേരിയ മഴയ്ക്ക് സാധ്യത. മധ്യ-വടക്കൻ ജില്ലകളിൽ മഴ കുറയാനാണ് സാധ്യത. ലക്ഷദ്വീപ് പ്രദേശങ്ങളിൽ
എല്ലാ ദിവസങ്ങളിലും നേരിയ മഴയ്ക്ക് സാധ്യത പറയുന്നു.. മധ്യ-വടക്കൻ ജില്ലകളിൽ മഴ കുറയാനാണ് സാധ്യത. ലക്ഷദ്വീപ് പ്രദേശങ്ങളിൽ എല്ലാ ദിവസങ്ങളിലും നേരിയ
മഴയ്ക്ക് സാധ്യത പറയുന്നു. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഉച്ചയ്ക്ക് ശേഷം മഴ പ്രതീക്ഷിക്കാം.
ജാഗ്രതാ നിർദ്ദേശം
ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ജാഗ്രത പാലിക്കണം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
ന്യൂനമർദ്ദം തുടരുന്നു
ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോടു ചേർന്ന പ്രദേശത്തും രൂപപ്പെട്ട ന്യൂനമർദ്ദം തുടരുകയാണ്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ഉയർന്ന വായുമണ്ഡല ചുഴലിക്കാറ്റ് സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുകയാണ്. ഇത് അടുത്ത 24 മണിക്കൂറിനകം ശ്രീലങ്ക ഭാഗത്തേക്ക് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കൂടാതെ, തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ മേഖലയിലും മറ്റൊരു ഉയർന്ന വായുമണ്ഡല ചുഴലിക്കാറ്റ് നിലനിൽക്കുന്നുണ്ടെന്നും, അതിന്റെ സ്വാധീനത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും ഐഎംഡി അറിയിച്ചു.
English Summary : According to the India Meteorological Department (IMD), Kerala and Lakshadweep are likely to receive rainfall at various places from February 20 to 24. Isolated heavy rainfall is also possible in some districts