അതിതീവ്ര ന്യൂനമർദ്ദം, കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും മഴ പെയ്തു, ഇനി മഴയുടെ നാളുകൾ 

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മഴ എത്തിയിരുന്നു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. 

Maneesha M.K
2 mins mins read

അതിതീവ്ര ന്യൂനമർദ്ദം, കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും മഴ പെയ്തു, ഇനി മഴയുടെ നാളുകൾ 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ഉച്ചയ്ക്ക് മഴ പെയ്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഉച്ചയ്ക്ക് മഴ എത്തിയത്.

പൊതുവെ പലജില്ലകളിലും മൂടികെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മഴ എത്തിയിരുന്നു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. 

ഇന്നും ഗ്രീൻ അലർട്ട്

അതേസമയം സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ഇന്നും ഗ്രീൻ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഴുവൻ ജില്ലകളിലും  ഗ്രീൻ അലർട്ടാണ്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ്  ഗ്രീൻ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ (14.01.2026) പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 
ശബരിമലയിലും ഇന്ന് നേരിയതോ മിതമായതോ (മണിക്കൂറിൽ രണ്ട് സെൻ്റീമീറ്റർ വരെ) ആയ മഴയ്ക്ക് സാധ്യതയുണ്ട്.  പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണയാണ് നേരിയതോ മിതമായതോ ആയ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. 

English summary : The Central Meteorological Department had warned of the possibility of light to moderate rain in the state. Light to moderate rain is expected in all districts from Thiruvananthapuram to Kasaragod today.