ജർമനിയിൽ കൊടും തണുപ്പ്, ഐസിൽ തെന്നി വീഴാൻ സാധ്യത, ജാഗ്രത പാലിക്കണമെന്ന് അധികൃതർ
തണുത്തു മരവിക്കുകയാണ് ജർമനി. ശൈത്യകാലത്തെ ഭയക്കുന്ന അവസ്ഥയിലാണിന്ന് ഇവിടുത്തെ ജനത. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്‌ന്നിരിക്കുകയാണ്. തണുപ്പിന്റെ കാഠിന്യം മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഇതേ തുടർന്ന് രാജ്യത്ത് ഫ്രോസ്റ്റ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
79 കാരൻ മരിച്ചത് തണുപ്പ് സഹിക്കാൻ കഴിയാതെ
തണുപ്പ് സഹിക്കാൻ കഴിയാതെ ശനിയാഴ്ച ലീറിലെ ലെവൽ ക്രോസിങ്ങിൽ വെച്ച് 79 വയസ്സുള്ള ഒരാൾ സൈക്കിളിൽ നിന്ന് വീണ് മരിച്ചിരുന്നു. റോഡ് പൂർണ്ണമായും മഞ്ഞുമൂടിയതിനാൽ സൈക്കിൾ ട്രാക്കിലേക്ക് തെന്നിമാറി വീഴുകയും ട്രെയിൻ ഇടിക്കുകയുമായിരുന്നു.
ദിനംപ്രതി നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അതേസമയം കനത്ത മഞ്ഞും, ‘കറുത്ത മഞ്ഞും’ മൂലം ഒട്ടറെ ചെറു വാഹനാപകടങ്ങളും റോഡപകടങ്ങളും ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മഴയും തണുത്തുറഞ്ഞ മണ്ണും കൂടിച്ചേർന്ന് അപകടകരമായ ‘ഗ്ലാറ്റ് ഐസ്’ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കാലാവസ്ഥ രണ്ടു ദിവസംകൂടി തുടരും
ഈ കാലാവസ്ഥ രണ്ടുദിവസം കൂടി തുടരുമെന്നും, കൂടുതൽ മഞ്ഞുവീഴ്ച തുടരുമെന്നും മുന്നറിയിപ്പുണ്ട്. കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം
മഞ്ഞുമൂടിയ റോഡുകളിൽ ഡ്രൈവർമാരും കാൽനടയാത്രക്കാരും ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകാൻ സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ തന്നെ വഴുക്കലുള്ള അവസ്ഥയായ ‘ഗ്ലാറ്റ് ഐസ്’ വീണ്ടും തിരിച്ചെത്തിയേക്കാമെന്ന്ന മുന്നറിയിപ്പുണ്ട്.
English Summary: Discover expert insights on [topic] with our comprehensive guides and resources. Elevate your knowledge and stay ahead in the ever-evolving landscape.