ചാലക്കുടി തീവ്ര മഴ; തെക്കൻ കേരളത്തിൽ മഴ ശക്തമാകും

കേരളത്തിൽ ഇന്നും മഴ ശക്തമാകും. കഴിഞ്ഞ 24 മണിക്കൂർ നേരത്തെ മഴ കണക്ക് പരിശോധിക്കുമ്പോൾ ചാലക്കുടിയിൽ തീവ്ര മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ ഡാറ്റ പറയുന്നു. 27.1 സെ.മി മഴയാണ് രേഖപ്പെടുത്തിയത്. നാലു സ്റ്റേഷനുകളിൽ അതിശക്തമായ മഴ യും രേഖപ്പെടുത്തി. പള്ളുരുത്തി (14) , എറണാകുളം നീലേശ്വരം (14) , നോർത്ത് പരവൂർ (13.1) പെരിങ്ങൽകുത്ത് (13.6) സെ.മി മഴ രേഖപെടുത്തി.

അന്തരീക്ഷ അവലോകനം
തമിഴ്നാടിന് മുകളിലും കർണാടകക്ക് മുകളിലുമായി ചക്രവാത ചുഴികൾ നിലനിൽക്കുന്നു. പടിഞ്ഞാറൻ കാറ്റ് കാലവർഷക്കാലത്തേതിന് സമാനമായി ശക്തമാണ്. കേരളത്തിൽ അന്തരീക്ഷത്തിന്റെ മിഡ് ലെവലിലും ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യം ദൃശ്യമാണെന്നും കാറ്റിന് കഴിഞ്ഞ ദിവസത്തേക്കാൾ വേഗത കൂടിയിട്ടുണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. കൂടാതെ മേഘരൂപീകരണം അറബിക്കടലിൽ സജീവമാണ്. മേഘങ്ങൾ കേരളത്തിന് മുകളിൽ മഴ നൽകാൻ എല്ലാ സാധ്യതയും കൂടുതലാണ്. അതിനാൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴക്കുള്ള സാഹചര്യം നിലനിൽക്കുന്നു. നാളെ മധ്യ , വടക്കൻ കേരളത്തിൽ മഴ കുറഞ്ഞേക്കും. ഞായർ മുതൽ വീണ്ടും മഴ ശക്തമാകുകയും ചെയ്യും.

തെക്ക് ശക്തമായ മഴ തുടരും
മൾട്ടിപ്പിൾ വെതർ സിസ്റ്റം തെക്കൻ കേരളത്തിൽ മഴ സജീവമാക്കാൻ കാരണമായേക്കും. ഇന്നു മുതൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. കിഴക്കൻ മേഖലയിലേക്ക് അനാവശ്യ യാത്രകൾ വിനോദ സഞ്ചാരം ഒഴിവാക്കുന്നതാണ് ഉചിതം. കനത്ത മഴ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കും. ചെറു ഡാമുകൾ തുറക്കേണ്ട സാഹചര്യവും ഉണ്ടായേക്കും. ഡാമുകൾ കൃത്യമായ ശാസ്ത്രീയ തയാറെടുപ്പുകളോടെ തുറന്നാൽ പൊതുജനങ്ങൾക്ക് പ്രയാസം ഒഴിവാക്കാം. കാലാവസ്ഥ പ്രവചനം കൂടി ഇക്കാര്യത്തിൽ പരിഗണിക്കണം. മഴ ഒരു പ്രദേശത്ത് മാത്രം കൂടുതൽ മഴ നൽകുന്ന പാറ്റേണിൽ ആകും അടുത്ത ദിവസങ്ങളിൽ. ഒപ്പം പരക്കെ മഴ ലഭിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് മെറ്റ്ബീറ്റ് വെതർ , weatherman kerala ഫേസ്ബുക്ക് പേജ് പിന്തുടരാം.

Leave a Comment