പൊടിക്കാറ്റ് തുടരുന്നു: ഗള്‍ഫില്‍ ചൂട് കാലാവസ്ഥ


അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇ നിവാസികള്‍ക്ക് ഇന്നും ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM)അറിയിപ്പുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കാലാവസ്ഥ ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ ആറടി ഉയരത്തില്‍ തിരമാല ഉയരുമ്പോള്‍ മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാം. ഉച്ചവരെ കടലിലെ സ്ഥിതി പ്രക്ഷുബ്ധമായി
തുടരുമെന്നാണ് പ്രവചനം.അബൂദബിയിലും ദുബൈയിലും യഥാക്രമം 39 ഡിഗ്രി സെല്‍ഷ്യസും 38ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തുന്നതിനാല്‍ ഇന്ന് താപനില ഉയരും.ഏറ്റവും ഉയര്‍ന്ന താപനിലയായ 45 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തും. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ പലയിടത്തും വ്യോമഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടിരുന്നു. എന്നാല്‍ യു.എ.ഇയില്‍ വിമാനഗതാഗതത്തിന് തടസം നേരിട്ടില്ല.

Leave a Comment