കോഴിക്കോട് മുതുകാട് ഭൂചലനമെന്ന് സംശയം, ഭൂമിക്കടിയില്‍ നിന്ന് ശബ്ദം

2025 മെയ് 18 ന് കോഴിക്കോട് കായക്കൊടിയില്‍ ഭൂചലനം നടന്നതായി ജിയോളജി വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലാണ് അന്ന് ഭൂചലനമുണ്ടായത്.

Weather Desk
1 min mins read

കോഴിക്കോട് മുതുകാട് ഭൂചലനമെന്ന് സംശയം, ഭൂമിക്കടിയില്‍ നിന്ന് ശബ്ദം

 
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് മുതുകാട് വൈകിട്ട് 4.45 ന് ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും നേരിയ ഭൂചലനവും നടന്നതായി നാട്ടുകാര്‍. പെരുവണ്ണാമൂഴി അണക്കെട്ടിനു സമീപ പ്രദേശമാണ് ഭൂചലനമുണ്ടായത്. മുതുകാട് രണ്ടാം ബ്ലോക്കിലാണ് ഭൂചലനം നടന്നതായി പറയപ്പെടുന്നത്. സെക്കന്റുകള്‍ നീണ്ട കുലുക്കം തോന്നിയെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രാമപഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

2025 മെയ് 18 ന് കോഴിക്കോട് കായക്കൊടിയില്‍ ഭൂചലനം നടന്നതായി ജിയോളജി വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലാണ് അന്ന് ഭൂചലനമുണ്ടായത്. എള്ളിക്കാംപാറ, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടിരുന്നത്. 

2024 ജൂണ്‍ 16 ന് തൃശൂരില്‍ 2.9 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ടു ചെയ്തിരുന്നു.  

1970 മുതല്‍ കോഴിക്കോട് 100 കി.മി ചുറ്റളവിലുള്ള പ്രദേശത്ത് 3.7 വരെ തീവ്രതയുള്ള 13 ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടു. ഇതില്‍ 10 എണ്ണം തീവ്രത 3 ല്‍ കൂടുതലുള്ളതും 3 എണ്ണം 2 നും 3 നും ഇടയിലുള്ളതുമാണ്.

ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രമോ സംസ്ഥാന ഏജന്‍സികളോ ഭൂചലനം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്്ട്ര ഏജന്‍സികളും കേരളത്തില്‍ ഭൂചലനം കഴിഞ്ഞ 48 മണിക്കൂറില്‍ നടന്നതായി സ്ഥിരീകരിച്ചിട്ടില്ല.

English Summary: Earthquake suspected in Muthukad, Kozhikode, sound from underground.