സൗദിയിൽ ഭൂമികുലുക്കം, വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു
സൗദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേ വ്യക്തമാക്കി. സൗദി ജിയോളജിക്കൽ സർവേയുടെ നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കിൻ്റെ സ്റ്റേഷനുകളിൽ ഇന്ന് രാവിലെ 01:11:23-നാണ് കിഴക്കൻ പ്രവിശ്യയിൽ ഭൂകമ്പം രേഖപ്പെടുത്തിയത്.
അൽഅഹ്സ ഗവർണറേറ്റിലെ ഹറദ്ൽനിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയതായും ജിയോളജിക്കൽ സർവേ അറിയിച്ചു.
ആർക്കും പരിക്കില്ല
വിവിധ മേഖലകളിൽ കുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ആർക്കും പരിക്കോ, നാശനഷ്ടങ്ങളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
English Summary : . A recent earthquake, measuring 4 on the Richter scale, struck approximately nine kilometers east of Harad in the Al-Ahsa Governorate, reports the Geological Survey.