ബഹ്റൈനിൽ ഭൂകമ്പം, ആർക്കും പരിക്കില്ല

ബഹ്‌റൈൻ ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം പറയുന്നത് ബഹ്‌റൈൻ സമയം പുലർച്ചെ 2.58 ഓടു കൂടിയാണ് ഭൂചനം ഉണ്ടായത് എന്നാണ്. മനാമയുടെ തെക്കുകിഴക്കൻ ഭാഗമായ റിഫാ, ഈസ്റ്റ് റിഫാ സമീപമാണ് ഭൂചലനത്തിൻ്റെ ഉത്ഭഭവകേന്ദ്രം.

Maneesha M.K
1 min mins read

ബഹ്റൈനിൽ ഭൂകമ്പം, ആർക്കും പരിക്കില്ല

ബഹ്റൈനിൽ റിക്ടർ സ്‌കെയിൽ 3.3 തീവ്രത രേഖപ്പെടുത്തി നേരിയ ഭൂചലനം. ഭൂകമ്പത്തിൽ നാശനഷ്ട്ടങ്ങളോ ആർക്കും പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ജനങ്ങളെ ഭൂകമ്പം ബാധിച്ചിട്ടല്ല

ബഹ്‌റൈൻ ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം പറയുന്നത് ബഹ്‌റൈൻ സമയം പുലർച്ചെ 2.58 ഓടു കൂടിയാണ് ഭൂചനം ഉണ്ടായത് എന്നാണ്. മനാമയുടെ തെക്കുകിഴക്കൻ ഭാഗമായ റിഫാ, ഈസ്റ്റ് റിഫാ സമീപമാണ് ഭൂചലനത്തിൻ്റെ ഉത്ഭഭവകേന്ദ്രം. ചെറിയ ഭൂകമ്പമായതിനാൽ ജനങ്ങളെ ഇത് ബാധിച്ചിട്ടില്ല. ഭൂകമ്പ സാധ്യത വർദ്ധിപ്പിക്കുന്ന സീസ്മിക് ഫോൾ ലൈനിൽ നിന്ന് ഏറെ അകലെയായതിനാൽ വളരെ അപൂർവ്വമായാണ് ബഹ്‌റൈനിൽ ഭൂകമ്പമുണ്ടാകുന്നത്. 

അതേ സമയം താജിക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാൻ ഭാഗങ്ങളിലും 4.4 തീവ്രതയുള്ള നേരിയ ഭൂചലനമുണ്ടായി. താജിക്കിസ്ഥാനിലെ പ്രാദേശിക സമയം രാവിലെ 9.21 നാണ് ഭൂചലനം ഉണ്ടായത്.  

English summary: The Bahrain Ministry of Transportation and Telecommunications reports a minor earthquake at 2:58 AM, centered near East Riffa, with no impact on residents.