കേരളത്തിൽ വരണ്ട കാലാവസ്ഥ തണുപ്പ് തുടരും
ക്രിസ്മസ് പിറ്റേന്ന് കേരളത്തിൽ വരണ്ട കാലാവസ്ഥയും പ്രഭാതത്തിൽ തണുപ്പും തുടരും. പകൽ താപനില വർധിക്കാൻ സാധ്യത. വടക്കൻ കേരളത്തിൽ തീരദേശങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തണുപ്പ് വരും ദിവസങ്ങളിൽ, തീരദേശത്ത് കുറയുകയും കിഴക്കൻ മേഖലകളിൽ ശക്തിപ്പെടുകയും ചെയ്യും.
കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കൻ ജില്ലകളിലാണ് തീരദേശത്തും തണുപ്പ് അനുഭവപ്പെടുന്നത്. ഈ സ്ഥിതിക്ക് നാളെയും (ശനി) മറ്റന്നാളും മാറ്റം വരും. തിങ്കളാഴ്ചക്ക് ശേഷം വീണ്ടും തണുപ്പെത്താനുള്ള സാധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കൻ മേഖലകളിലും വയനാട്, ഇടുക്കി ജില്ലകളിലും ശൈത്യം കൂടും.
തെക്കൻ കേരളത്തിൽ കിഴക്കൻ മേഖലകളിലാണ് തണുപ്പ് അനുഭവപ്പെടുന്നത്. കേരളത്തിൽ എവിടെയും മഴ സാധ്യത ഇല്ല. രാത്രി താപനിലയിലെയും പകൽ താപനിലയിലെയും വ്യതിയാനം 10 ഡിഗ്രിക്ക് കൂടുതലുള്ളതിനാൽ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.
കേരളതീരത്ത് ഇന്നും നാളെയും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. നാളെ രാത്രി 11.30 വരെ കേരളതീരത്ത് തിരമാലകൾക്ക് 0.2 മുതൽ 0.7 മീറ്റർ വരെ ഉയരം ഉണ്ടാകാനും കടലാക്രമണത്തിന് സാധ്യതയുണ്ടന്നും ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം (Incois ) അറിയിച്ചു.
English Summary : Dry and cold weather will continue in Kerala