ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി, നട്ടംതിരിഞ്ഞ് പ്രവാസികൾ
കനത്ത ഇടിമിന്നലോടും കാറ്റോടും കൂടി പെയ്ത മഴയെത്തുടർന്ന് ദുബായ് കടുത്ത പ്രതിസന്ധിയിലാണ്. ഷാർജയിലും ദുബായിലുമടക്കം പല പ്രദേശങ്ങളും മഴവെള്ളത്തിൽ മുങ്ങി. വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ മഴവെള്ളം റോഡുകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുന്നു.മിക്കയിടത്തും ഗതാഗതം താറുമാറായി.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പൂർണമായും താളംതെറ്റി. ഡസൻ കണക്കിന് വിമാനസർവ്വീസുകളാണ് യുഎഇ വിമാനത്താവള അധികൃതർ റദ്ദാക്കുകകയും വൈകിപ്പിക്കുകയും ചെയ്തത്. പ്രധാന നഗരങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി. മാസങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ മഴ വെള്ളിയാഴ്ച മരുഭൂമി രാഷ്ട്രത്തെ ശക്തമായി ബാധിച്ചു. അതേസമയം ഇന്ന് പുലർച്ചെ, ദുബായിലെ റോഡുകളിൽ ഉണ്ടായ വെള്ളകെട്ടും വലിയ കുഴികളും ട്രക്കുകൾ ഉപയോഗിച്ച് വൃത്തിയാക്കി.
ദുബായിലെ എമിറേറ്റ്സ് എയർലൈൻ വെള്ളിയാഴ്ച 13 വിമാന സർവീസുകൾ റദ്ദാക്കി. രാത്രിയിൽ പെയ്ത മഴയെത്തുടർന്ന് അയൽ എമിറേറ്റ് ആയ ഷാർജ വിമാനത്താവളത്തിലും കാലതാമസവും റദ്ദാക്കലും ഉണ്ടായി. ദുബായ് എയർപോർട്ട്‌സിന്റെ വെബ്‌സൈറ്റിൽ വെള്ളിയാഴ്ച ഡസൻ കണക്കിന് വിമാനങ്ങൾ വൈകിയതായും ചിലത് റദ്ദാക്കിയതായും കാണിച്ചിരിക്കുന്നു. ശക്തമായ ഇടിമിന്നലുകളാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഷാർജയിലെ പ്രധാന തെരുവ് പൂർണ്ണമായും വെള്ളത്തിനടിയിലായി.താമസക്കാർ നഗ്നപാദരായാണ് റോഡിലൂടെ നടന്നത്.
2024 ഏപ്രിലിൽ സംഭവിച്ചത്
റെക്കോർഡ് മഴയിൽ വ്യാപകമായ വെള്ളപ്പൊക്കം ഉണ്ടാകുകയും ദുബായിലെ പ്രധാന അന്താരാഷ്ട്ര വ്യോമ കേന്ദ്രത്തിൽ 2,000 ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കേണ്ടിവരികയും ചെയ്ത 2024 ഏപ്രിലിലെ ഓർമ്മകൾ ഈ ദൃശ്യങ്ങൾ ഉണർത്തി.
മഴക്കെടുതി അടുത്തുവരുമ്പോൾ "അത്യാവശ്യമില്ലെങ്കിൽ" പുറത്തിറങ്ങരുതെന്ന് ദുബായ് പോലീസ് താമസക്കാരോട് ആവശ്യപ്പെട്ടിരുന്നു.
ദുബായിലും തലസ്ഥാനമായ അബുദാബി ഉൾപ്പെടെ വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തുടനീളം മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
മറ്റ് ഗൾഫ് രാജ്യങ്ങളിലും കനത്ത മഴ ലഭിച്ചു, ഖത്തർ ഉൾപ്പെടെ, സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള അറബ് കപ്പ് ഫുട്‌ബോളിന്റെ മൂന്നാം സ്ഥാനക്കാരായ പ്ലേ-ഓഫ് വ്യാഴാഴ്ച റദ്ദാക്കി. കഴിഞ്ഞ വർഷം യുഎഇയിൽ പെയ്ത കനത്ത മഴ 76 വർഷങ്ങൾക്ക് മുമ്പ് റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ്, കുറഞ്ഞത് നാല് പേരെങ്കിലും മരിക്കുകയും ദുബായിയെ ദിവസങ്ങളോളം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.
ഫോസിൽ ഇന്ധന ഉദ്‌വമനം മൂലമുണ്ടാകുന്ന ആഗോളതാപനം കഴിഞ്ഞ വർഷം യുഎഇയിലും ഒമാനിലും ഉണ്ടായ തീവ്രമായ മഴയെ "മിക്കവാറും" വഷളാക്കിയതായി വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
English Summary : Emirates Airlines canceled 13 flights in Dubai due to heavy rain and lightning. Delays and cancellations also affected Sharjah Airport. Stay informed