കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇന്നു മുതൽ മാർച്ച് 3 വരെ ഇടിയോടു കൂടിയ മഴ തുടരും

കേരളത്തിൽ  ഫെബ്രുവരി  27 (ഇന്ന്) മുതൽ  മാർച്ച് 03 വരെ യുള്ള തീയതികളിൽ ഇടിമിന്നലോടു  കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Maneesha Prasoon
2 mins mins read

കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇന്നു മുതൽ മാർച്ച് 3 വരെ ഇടിയോടു കൂടിയ മഴ തുടരും

കേരളവും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി ഏകദേശം 1.5 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴലി (Upper Air Cyclonic Circulation) നിലനിൽക്കുന്നു.
ഇതിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടാകും.

ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കും. മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടാനും സാധ്യത ഉണ്ട്. ചക്രവാത ചുഴലി ദുർബലമാകുകയോ ശക്തമാകുകയോ ചെയ്യുന്നതനുസരിച്ച് മഴയുടെ വ്യാപ്തിയിലും തീവ്രതയിലും മാറ്റം സംഭവിക്കാം. 

മഴ തുടരും 

കേരളത്തിൽ  ഫെബ്രുവരി  27 (ഇന്ന്) മുതൽ  മാർച്ച് 03 വരെ യുള്ള തീയതികളിൽ ഇടിമിന്നലോടു  കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ഇത്തരത്തിലുള്ള 1.5 കി.മീ ഉയരത്തിലുള്ള ചക്രവാത ചുഴലികൾ 2–3 ദിവസം വരെ സ്വാധീനം ചെലുത്താറുണ്ട്.

അതിനാൽ സംസ്ഥാനത്ത് അടുത്ത 2–3 ദിവസങ്ങൾ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പിന്നീട് ഈ അന്തരീക്ഷ ഘടകം ദുർബലമാകുന്നതോടെ മഴ കുറയാനും ചൂട് ഉയരാനും സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞ ദിവസം നിരവധി ജില്ലകളിൽ ഒറ്റപ്പെട്ട /ശക്തമായ മഴ ലഴിച്ചിരുന്നു. ഇന്ന് രാവിലെയും വിവിധ ജില്ലകളിൽ ശക്തമായ പെയ്തു. തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ  ജിലകളിലാണ് ഇന്ന് രാവിലെ ശക്തമായ മഴ ലഭിച്ചത്. 

അതേസമയം പുതിയ അന്തരീക്ഷ സ്ഥിതി (weather ) അവലോകനം ചെയ്യുമ്പോൾ മഴ മാർച്ച് രണ്ടു വരെ തുടരാനാണ് സാധ്യത എന്ന് Metbeat Weather കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു 

ഫെബ്രുവരിയിലെ മഴ

ഫെബ്രുവരിയിലെ മഴ സാധാരണ മൺസൂൺ മഴയല്ല; അത് പ്രാദേശിക ചുഴലികൾ, കടൽമേഖലകളിലെ ന്യൂനമർദ്ദങ്ങൾ, മുകളിലെ കാറ്റ് വ്യതിയാനങ്ങൾ എന്നിവ ചേർന്നുണ്ടാകുന്നതാണ്. കേരളത്തിനുമുകളിൽ 1–3 കി.മീ ഉയരത്തിൽ രൂപപ്പെടുന്ന ചുഴലികൾ മേഘവികസനം ശക്തമാക്കും. ഇതാണ് ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് പ്രധാന കാരണം.

English Summary : The India Meteorological Department (IMD) has forecasted isolated heavy rainfall and thunderstorms across Kerala from February 27 to March 3, 2026. This weather shift is driven by an Upper Air Cyclonic Circulation situated approximately 1.5 km above Kerala and its surrounding regions.