ചുഴലിക്കാറ്റുകള്‍: മരണ സംഖ്യ 1,150 ആയി, പ്രളയത്തിന് കാരണം പുഴകളിൽ നിക്ഷേപിച്ച മരങ്ങൾ?

ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സെന്‍യാര്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഇവിടെ പ്രളയ ജലം ഇറങ്ങിത്തുടങ്ങി. 604 പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രി ടിറ്റോ കര്‍നാവിയന്‍ അറിയിച്ചു.

Maneesha M.K
2 mins mins read

ചുഴലിക്കാറ്റുകള്‍: മരണ സംഖ്യ 1,150 ആയി, പ്രളയത്തിന് കാരണം പുഴകളിൽ നിക്ഷേപിച്ച മരങ്ങൾ?

ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലന്റ്, മലേഷ്യ രാജ്യങ്ങളില്‍ സെന്‍യാര്‍, ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തിലും പേമാരിയിലും ഉരുള്‍പൊട്ടലിലും മരണസംഖ്യ 1,150 ആയി. ഇന്തോനേഷ്യയില്‍ മാത്രം മരണ സംഖ്യ 604 ആയി ഇന്നലെ ഉയര്‍ന്നു. ശ്രീലങ്കയില്‍ ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 366 പേരാണ് മരണപ്പെട്ടത്. തായ്‌ലന്റില്‍ സെന്‍യാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 176 പേരും മലേഷ്യയില്‍ 3 പേരും മരണപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് കുട്ടികള്‍ ഇന്തോനേഷ്യയിലും തായ്‌ലന്റിലും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. 

അന്വേഷണം ആരംഭിച്ചു

ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സെന്‍യാര്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഇവിടെ പ്രളയ ജലം ഇറങ്ങിത്തുടങ്ങി. 604 പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രി ടിറ്റോ കര്‍നാവിയന്‍ അറിയിച്ചു. ആച്ചെ, പടിഞ്ഞാറ്, തെക്ക് സുമാത്ര എന്നിവിടങ്ങളില്‍ ആണ് പ്രളയം കനത്ത നാശനഷ്ടമുണ്ടാക്കിയത്. പ്രളയത്തെ കുറിച്ച് ഇന്തോനേഷ്യന്‍ പരിസ്ഥിതി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രളയത്തിന് കാരണം പുഴകളിൽ നിക്ഷേപിച്ച മരങ്ങളെന്ന് പ്രചാരണം

പുഴകളില്‍ അനധികൃതമായി മരങ്ങള്‍ നിക്ഷേപിച്ചതാണ് നദികൾ കരകവിയാനും പ്രളയത്തിനും കാരണമായതെന്ന പ്രചാരണമുണ്ട്. ഇത്തരം കാര്യങ്ങള്‍ വനം വകുപ്പ് പ്രത്യേകമായി അന്വേഷിക്കും. ഇന്തോനേഷ്യയിലെ വനം നശീകരണവും ഉരുള്‍പൊട്ടലിന് കാരണമായിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷിച്ചു വരുന്നു. 2001 മുതല്‍ 2024 വരെ 3.2 ലക്ഷം ചതുരശ്ര കി.മി പ്രദേശത്തെ വനം ഇല്ലാതായിട്ടുണ്ട്. 2000 ലെ ആകെ വനവിസ്തൃതിയുടെ 20 ശതമാനമാണിത്.

അതേസമയം തമിഴ് നാട്ടിലും ശ്രീലങ്കയിലും സ്ഥിതി വ്യത്യസ്തമല്ല. ശ്രീലങ്കയില്‍ 366 പേര്‍ പ്രളയത്തില്‍ മരണപ്പെട്ടു. 367 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയാണ് ഇന്ന് രാവിലെ മുതല്‍ ചെന്നൈയിലും പരിസരത്തും ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈക്കും പോര്‍ട്ബ്ലയറിനും ഇടയിലുള്ള 10 വിമാന സര്‍വിസുകളാണ് റദ്ദാക്കിയത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കടലൂര്‍, റാണിപേട്ട് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. 

1764603129W.webp  

English Summary: Discover how illegal tree dumping in rivers leads to flooding and erosion. The Forest Department investigates these issues, revealing alarming deforestation rates.