കന്യാകുമാരി തീരത്ത് ചക്രവാതച്ചുഴി, ഇടിയോടെ മഴ തുടങ്ങി
കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് വിവിധ ജില്ലകളില്‍ സാധ്യത. കന്യാകുമാരിക്കു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തില്‍ രൂപം കൊണ്ട അന്തരീക്ഷച്ചുഴി തെക്കന്‍ ജില്ലകളില്‍ മഴക്ക് കാരണമായേക്കും. കേരളത്തില്‍ ഇന്നു മുതല്‍ ഇടിയോടെ മഴ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒക്ടോബര്‍ 10 ന് മറ്റൊരു അന്തരീക്ഷച്ചുഴി രൂപം കൊള്ളാനും സാധ്യതയുണ്ട്. ഇന്നു മുതല്‍ അടുത്ത 3 ദിവസം കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇടിയോടെ മഴ തുടരാനാണ് സാധ്യത. വടക്കന്‍ കേരളത്തിലും മഴ ലഭിക്കും. കേരളത്തില്‍ വരുന്ന അഞ്ചു ദിവസവും മഴ സാധ്യതയുണ്ട്.
കേരളത്തില്‍ പകല്‍, രാത്രി താപനില സാധാരണ നിലയില്‍ തുടരും. കേരളത്തില്‍ ഇന്ന് ആറു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഇടിയോടെ മഴ സാധ്യതയെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നല്‍ തല്‍സമയം അറിയാന്‍ ഈ വെബ്‌സൈറ്റിലെ മിന്നല്‍ റഡാര്‍ ഉപയോഗിക്കാം. അതിനായി താഴെ കൊടുത്ത ബോക്‌സില്‍ ക്ലിക്ക് ചെയ്യാം.
See lightning strikes in realtime nearby your area. Get free online access. This helps you to track the direction of thunderstorms.
https://metbeatnews.com/page/lightning-strike-map
Disclaimer - ഇതോടൊപ്പം ചേർത്ത ചിത്രം Metbeat Weather ൻ്റെ തല്ല, KSDMA FB പേജിൽ നിന്നുള്ളതാണ്.