ഡിറ്റ് വാ ചുഴലികാറ്റ്: തമിഴ്‌നാട്ടിൽ 3 മരണം, കൃഷി നശിച്ചു, നൂറിലേറെ കന്നുകാലികൾ ചത്തു

മതിലിടിഞ്ഞ് തൂത്തുകുടി, തഞ്ചാവൂര്‍, മയിലാടുതുറൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. 234 വീടുകള്‍ തകര്‍ന്നു. 149 കന്നുകാലികള്‍ ചത്തു.

Maneesha M.K
1 min mins read

ഡിറ്റ് വാ ചുഴലികാറ്റ്: തമിഴ്‌നാട്ടിൽ 3 മരണം, കൃഷി നശിച്ചു, നൂറിലേറെ കന്നുകാലികൾ ചത്തു

ഡിറ്റ് വാ  ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മാത്രം ഇതുവരെ മൂന്ന് പേർ മരിച്ചു. തമിഴ്നാട് സർക്കാറാണ് ഇക്കാര്യം അറിയിച്ചത്. മതിലിടിഞ്ഞ് തൂത്തുകുടി, തഞ്ചാവൂര്‍, മയിലാടുതുറൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. 234 വീടുകള്‍ തകര്‍ന്നു. 149 കന്നുകാലികള്‍ ചത്തു. 56,000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചു. അതേസമയം തീരദേശ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. 

ശ്രീലങ്കയിൽ മരണം 334 ആയി

അതേസമയം, ബംഗാൾ ഉൾക്കടലിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമാകുന്നതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ മരണം 334 ആയി. 370 പേരെ കാണാതായി. രാജ്യത്ത് 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായാണ് കണക്കുകൾ. ശ്രീ​​ല​​ങ്ക​​യി​​ൽ സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സാ​​​​ഗ​​​​ർ ബ​​​​ന്ധു’ എ​​​​ന്ന ദൗ​​​​ത്യം തു​​​​ട​​​​രു​​​​ക​​​​യാ​​​ണ്.മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ളു​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യോ​​​​മ​​​​സേ​​​​ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും സ​​​​ജീ​​​​വ​​​​മാ​​​​യു​​​​ണ്ട്. കോ​​​​ട്മ​​​​ലെ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​രെ വ്യോ​​​​മ​​​​മാ​​​​ർ​​​​ഗം കൊ​​​​ളം​​​​ബോ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​വ​​​​രെ ശ്രീ​​ല​​ങ്ക​​യി​​ൽ 212 പേ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യി. 218 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. 9,98,918 പേ​​​​രെ​​​​യാ​​​​ണ് കൊ​​​​ടു​​​​ങ്കാ​​​​റ്റും പേ​​​​മാ​​​​രി​​​​യും ബാ​​​​ധി​​​​ച്ച​​​​ത്. 

English Summary: Reports indicate that the Dithwa cyclone in the Bay of Bengal is weakening. Sri Lanka faces devastation with 334 deaths and 370 missing.