കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം ഗോൾഡൻ ജൂബിലി: ‘റീന്യൂബിൾ എനർജി ടെക്നോളജി’ എന്ന വിഷയത്തിൽ ദേശീയ സമ്മേളനം

അപ്ലൈഡ് കെമിസ്ട്രി വകുപ്പിനെ ശാസ്ത്രീയ–അക്കാദമിക രംഗങ്ങളിൽ മുന്നേറ്റത്തിലേക്ക് നയിച്ച മുൻ അധ്യാപകരുടെ സംഭാവനകൾ വൈസ് ചാൻസലർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.

Maneesha M.K
1 min mins read

കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം ഗോൾഡൻ ജൂബിലി: ‘റീന്യൂബിൾ എനർജി ടെക്നോളജി’ എന്ന വിഷയത്തിൽ ദേശീയ സമ്മേളനം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. വകുപ്പിന്റെ അമ്പതാം വാർഷികാഘോഷങ്ങൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗത്തിന്റെ തുടക്കകാലത്ത് പ്രവർത്തിച്ച എല്ലാ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. അപ്ലൈഡ് കെമിസ്ട്രി വകുപ്പിനെ ശാസ്ത്രീയ–അക്കാദമിക രംഗങ്ങളിൽ മുന്നേറ്റത്തിലേക്ക് നയിച്ച മുൻ അധ്യാപകരുടെ സംഭാവനകൾ വൈസ് ചാൻസലർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. 

1769612173W.webp കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി  കെമിസ്ട്രി വകുപ്പിന്റെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 27, 28 തീയതികളിലായി ‘റീന്യൂബിൾ എനർജി ടെക്നോളജി’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സമ്മേളനവും സംഘടിപ്പിച്ചു. രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (RUSA) പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

English Summary : All the teachers who worked in the early days of the Chemistry Department were honored at the ceremony. In his inaugural address, the Vice Chancellor recalled the contributions of the former teachers who led the Department of Applied Chemistry to progress in the scientific and academic fields.