ഡൽഹിയിൽ അതിശൈത്യം: താപനില 4.4 ഡിഗ്രിയിൽ താഴെ; ഉത്തരേന്ത്യയിൽ മൂടൽമഞ്ഞും ശീതതരംഗവും തുടരുന്നു

വരും ദിവസങ്ങളിൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്കും മലയോര മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.

Sinju P
1 min mins read

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ കൊടും തണുപ്പ് തുടരുന്നു. താപനില 4.4 ഡിഗ്രി സെൽഷ്യസിലും താഴെ എത്തിയതോടെ നഗരം അക്ഷരാർത്ഥത്തിൽ തണുത്ത് വിറയ്ക്കുകയാണ്. ഡൽഹിക്കൊപ്പം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കടുത്ത ശീതതരംഗവും (Cold Wave) കനത്ത മൂടൽമഞ്ഞും ജനജീവിതം ദുസ്സഹമാക്കുന്നു.

​പഞ്ചാബ്, ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിൽ അതിശക്തമായ മൂടൽമഞ്ഞ് തുടരുന്നതിനാൽ കാഴ്ചപരിധി കുറയുകയും ഗതാഗതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. 

വരും ദിവസങ്ങളിൽ നിരവധി സംസ്ഥാനങ്ങളിൽ  ശീതക്കാറ്റും  മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ഐ‌എം‌ഡി പ്രവചിച്ചു.

മഴയും മഞ്ഞുവീഴ്ചയും

വരും ദിവസങ്ങളിൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്കും മലയോര മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.

​മുന്നറിയിപ്പ് 

ശൈത്യം കടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
​പലയിടങ്ങളിലും റെയിൽ, വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ സാഹചര്യം തുടരാനാണ് സാധ്യത.

Metbeat news