യുഎഇയിൽ ഉടനീളം മേഘാവൃതമായ അന്തരീക്ഷം; അബുദാബിയിലും ദുബായിലും മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്. താപനിലയിൽ നേരിയ വർദ്ധനവുള്ളതിനാൽ അബുദാബിയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ വടക്കു കിഴക്കൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്.

മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വേഗതയിൽ പൊടി കാറ്റ് വീശാൻ സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 34 മുതൽ 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15 മുതൽ 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. പർവ്വത പ്രദേശങ്ങളിൽ 22 മുതൽ 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. തീരപ്രദേശങ്ങളിൽ ഈർപ്പം 65 മുതൽ 85 ശതമാനം ആയിരിക്കും. അതേസമയം പർവ്വത പ്രദേശങ്ങളിൽ 60 മുതൽ 80 ശതമാനം വരെ ആയിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാവും

Share this post

Leave a Comment