2023 monsoon forecast: ഇന്ത്യയിൽ മഴ കുറയില്ല; മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

2023ലെ കാലവർഷം രാജ്യത്ത് കുറയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്ന് ഉച്ചക്ക് നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മൊഹാപത്രയാണ് ഇക്കാര്യം അറിയിച്ചത്. ദീർഘകാല ശരാശരി (Long period avarage – LPA) യുടെ 96% മഴ രാജ്യത്ത് ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യ മൺസൂൺ പ്രവചനത്തിൽ പറയുന്നത്.

1971 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ ലഭിച്ച കാലവർഷത്തിന്റെ ശരാശരിയെയാണ് ദീർഘകാല ശരാശരി എന്ന് പറയുന്നത്. ഇതു പ്രകാരം രാജ്യത്ത് ആകമാനം 87 സെൻറീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന ലാനീന സാഹചര്യം ഇപ്പോൾ ന്യൂട്രലിലേക്ക് മാറിയെന്നും വരും മാസങ്ങളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പിന്റെ വാർത്താക്കുറുപ്പിൽ പറയുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയും ആയി ബന്ധപ്പെട്ട ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) നിലവിൽ ന്യൂട്രലിൽ തുടരുകയാണെന്നും കാലവർഷം എത്തുന്ന മാസങ്ങളിൽ ഇത് പോസിറ്റീവിലേക്ക് മാറുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. കേരളത്തിൽ എന്ന് കാലവർഷം എത്തും എന്നുള്ള തീയതി ഉൾപ്പെടെയുള്ള വിശദമായ പ്രവചനം മെയ് അവസാനവാരത്തിൽ കാലാവസ്ഥ വകുപ്പ് പുറത്തുവിടും.

2003 മുതലാണ് മൺസൂൺ പ്രവചനം കാലാവസ്ഥ വകുപ്പ് തുടങ്ങുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന തെക്കോപടിഞ്ഞാറൻ മൺസൂൺ കാലം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ്. രാജ്യത്തിൻറെ സാമ്പത്തിക കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മൺസൂണിന് വലിയ പങ്കുണ്ട്.

കേരളത്തിൽ മഴ കൂടും

കാലാവസ്ഥാ വകുപ്പിന്റെ പ്രവചന മത്സരിച്ച് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കാലവർഷ സീസണിൽ സാധാരണക്കാർ കൂടുതൽ മഴ ലഭിക്കും. കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് സാധാരണക്കാർ കുറവ് മഴക്ക് സാധ്യത ഉള്ളത്. എന്നാൽ വയനാട്ടിൽ സാധാരണയെക്കാൾ കൂടുതൽ മഴക്ക് .പാലക്കാട് തൃശൂർ ജില്ലയുടെ കിഴക്കൻ മേഖല എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല കാസർകോട് ജില്ല കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ സാധാരണ തോതിലുള്ള മഴക്കാണ് സാധ്യതയുള്ളത്.

വടക്കൻ തമിഴ്നാട്ടിൽ കർണാടകയോട് ചേർന്ന് കിടക്കുന്ന മേഖലകളിൽ മഴ സാധാരണയെക്കാൾ കുറയും. തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിൽ സാധാരണ തോതിൽ മഴ ലഭിക്കും. സെക്കൻഡ് തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ സാധാരണയിൽ കൂടുതൽ ആകാനാണ് സാധ്യത. കർണാടകയിൽ മക്കയിടങ്ങളിലും സാധാരണ തോതിൽ കാലവർഷം ലഭിക്കും. മഹാരാഷ്ട്രയും തെലുങ്കാനയുമായി അതിർത്തി പങ്കിടുന്ന കർണാടകയുടെ ഭാഗങ്ങളിൽ മഴ കുറയാനാണ് സാധ്യത.ഗുജറാത്ത് മഹാരാഷ്ട്ര രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണക്കാർ കുറവ് കാലവർഷം ലഭിക്കും.

മധ്യപ്രദേശിന്റെ പടിഞ്ഞാറൻ മേഖലയിൽ സാധാരണയേക്കാൾ കുറവ് മഴയും മധ്യ കിഴക്കൻ മേഖലകളിൽ സാധാരണ തോതിലുള്ള മഴയുമാണ് പ്രവചിക്കുന്നത്. ജമ്മുകശ്മീരിലും ലഡാക്കിലും സാധാരണയിൽ കൂടുതൽ മഴയോ സാധാരണ മഴയോ ആണ് പ്രവചിക്കുന്നത്. പാക് അധീന കശ്മീരിലും സാധാരണതോതിൽ മഴ ലഭിക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ കിഴക്കൻ മധ്യ മേഖലകളിലും ചില പ്രദേശങ്ങളിൽ സാധാരണക്കാർ കൂടുതൽ മഴയും സാധാരണ തോതിലുള്ള മഴയുമാണ് പ്രതീക്ഷിക്കുന്നത്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment