2023 മെയ് – ജൂലൈ മാസത്തിനിടയിൽ എൽ നിനോ രൂപപ്പെടാൻ 62 ശതമാനം സാധ്യതയെന്ന് അമേരിക്കൻ കാലാവസ്ഥ ഏജൻസി ക്ലൈമറ്റ് പ്രഡിക്ഷൻ സെന്റർ (CPC). ഇന്ന് (ഏപ്രിൽ 14) ന് പുറത്തുവിട്ട ആഗോള കാലാവസ്ഥ അവലോകനം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖ പ്രദേശത്തുള്ള താപനിലയുമായി ബന്ധപ്പെട്ട ENSO ഇപ്പോൾ ന്യൂട്രലിലാണ്. ഇതാദ്യമായി ക്ലൈമറ്റ് പ്രൊഡക്ഷൻ സെൻറർ എൽനിനോ വാച്ചും പുറപ്പെടുവിച്ചു. മറ്റു കാലാവസ്ഥ ഏജൻസികൾ നേരത്തെ el nino watch പുറപ്പെടുവിച്ചിരുന്നു.
മാർച്ചിലെ സമുദ്ര താപനില കൂടി
കഴിഞ്ഞമാസം പസഫിക് സമുദ്രത്തിലെ പടിഞ്ഞാറൻ കിഴക്കൻ മേഖലകളിലെ പ്രദേശത്തെ സമുദ്രോ പദ്ധതി സമുദ്രോപരി താപനിലയിൽ വർദ്ധനവ് ഉണ്ടെന്ന് സി.പി.സി പറയുന്നു. ഏറ്റവും പുതിയ ആഴ്ചയിലെ Nino 3.4 Index 0.0 ഡിഗ്രിയും Nino 1+2 Index + 2.7 ഡിഗ്രി സെൽഷ്യസ് ആണ്. തെക്കൻ അമേരിക്കൻ തീര മേഖല ചൂടാകുന്നു എന്നാണ് ഇതിന് അർത്ഥം. മാർച്ച് മാസത്തിൽ ഭൂമധ്യരേഖ പ്രദേശത്തെ upper, lower level wind നോർമലാണ്. മാർച്ച് ആദ്യ പകുതിയിൽ താഴ്ന്ന നിലയിലുള്ള പടിഞ്ഞാറൻ കാറ്റിന്റെ വ്യതിയാനം പ്രകടമായിരുന്നു. മധ്യ ഉഷ്ണമേഖലാ പസഫിക്കിലും ഇന്തോനേഷ്യയുടെ ചില ഭാഗങ്ങളിലും സംവഹന മേഘങ്ങൾ കുറഞ്ഞു. തെക്കേ അമേരിക്കയുടെ തീരപ്രദേശത്തിനടുത്തുള്ള ചൂട് വർധിച്ചുകൊണ്ടിരുന്നപ്പോൾ, ബേസിൻ-വൈഡ് കപ്പിൾഡ് ഓഷ്യൻ-അന്തരീക്ഷ സംവിധാനം ENSO-ന്യൂട്രലുമായി പൊരുത്തപ്പെടുകയും ചെയ്തു.
ഇക്കാര്യങ്ങൾ വിലയിരുത്തുമ്പോൾ മെയ്മാസത്തിനും ജൂലൈ മാസത്തിനും ഇടയിൽ സാഹചര്യം രൂപപ്പെടാൻ ആണ് സാധ്യത എന്നും CPC പറഞ്ഞു.