കനത്ത മഴയും ചൂടും, മഞ്ഞുരുകി നദികൾ കരകവിഞ്ഞൊഴുകുന്നു, വെള്ളപ്പൊക്ക മുന്നറിയിപ്പ്

അടുത്തകാലത്ത് അനുഭവപ്പെട്ട ചൂടും മഴയും ചേർന്നതോടെ പ്രദേശത്തെ മഞ്ഞുപാളികൾ വേഗത്തിൽ ഉരുകി. ഇതിന്റെ ഫലമായി നദികളിലെ ജലപ്രവാഹം അസാധാരണമായി ഉയർന്നിരിക്കുകയാണ്.

Maneesha Prasoon
2 mins mins read

കനത്ത മഴയും ചൂടും, മഞ്ഞുരുകി നദികൾ കരകവിഞ്ഞൊഴുകുന്നു, വെള്ളപ്പൊക്ക മുന്നറിയിപ്പ്

കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് കാനഡയിലെ ഗ്രാൻഡ് റിവർ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉയർന്നതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ആരംഭിച്ച് ബുധനാഴ്ച വരെ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനെ തുടർന്ന് Six Nations പ്രദേശത്തും City of Cambridge നഗരത്തിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്തകാലത്ത് അനുഭവപ്പെട്ട ചൂടും മഴയും ചേർന്നതോടെ പ്രദേശത്തെ മഞ്ഞുപാളികൾ വേഗത്തിൽ ഉരുകി. ഇതിന്റെ ഫലമായി നദികളിലെ ജലപ്രവാഹം അസാധാരണമായി ഉയർന്നിരിക്കുകയാണ്. ചില മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

Grand River Conservation Authority (GRCA) പുറത്തിറക്കിയ അറിയിപ്പനുസരിച്ച്, താഴ്ന്ന ഗ്രാൻഡ് റിവർ പ്രദേശങ്ങളിൽ ജലപ്രവാഹം വർധിച്ചതിനെ തുടർന്ന് Six Nations മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. മുനിസിപ്പൽ തലത്തിലുള്ള വെള്ളപ്പൊക്ക ഏകോപന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അപകടസാധ്യതയുള്ള വീടുകളെയും സ്വത്തുക്കളെയും ഉടൻ അറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം ഗ്രാൻ്റ് വാല്ലി(Grand Valley) മുതൽ Ayr, Brantford, Brant County, Haldimand County എന്നിവിടങ്ങളിലേക്കുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുകയാണ്. ഗ്രാൻഡ് റിവർ ജലവ്യാപന മേഖലയിലെ മറ്റു ഭാഗങ്ങൾ ഇപ്പോൾ ഫ്ലഡ് വാച്ച് നിലയിലാണ്. 

1773239763W.webp  PHOTO BY VINCENT BALL/POSTMEDIA

വെള്ളപ്പൊക്ക ഭീഷണി ഉയർന്ന നിലയിൽ തുടരുന്നു 

Brant Countyയിൽ Glen Morris മുതൽ പാരീസ്(Paris) നഗരത്തിലെ Penman’s Dam വരെ ഗ്രാൻഡ് റിവറിൽ ജലനിരപ്പ് Flood Warning Zone 2 നിലവാരത്തിലെത്തി. സമീപത്തുള്ള Nith River-ലും ജലപ്രവാഹം ഉയർന്നിട്ടുണ്ട്. Paris നഗരത്തിന് താഴേക്ക് ഒഴുകുന്ന ഭാഗങ്ങളിൽ ജലനിരപ്പ് Flood Warning Zone 3 നിലവാരത്തിൽ തുടരുകയാണ്. ഇവിടെ ഒരു സെക്കൻഡിൽ 600 മുതൽ 1,100 ക്യൂബിക് മീറ്റർ വരെ വെള്ളം ഒഴുകുന്ന സാഹചര്യമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഉയർന്ന ജലനിരപ്പ് ഓനോണ്ടാഗ(Onondaga) വരെ തുടരുന്നതായും അധികൃതർ അറിയിച്ചു.

ബ്രാൻഡ്ഫോർഡ്(Brantford) നഗരത്തിൽ ഗ്രാൻഡ് റിവർ ഇതിനകം തന്നെ Flood Warning Zone 3 നിലവാരത്തിലെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്ക ഭീഷണി ഉയർന്ന നിലയിൽ തുടരുകയാണ്. ഇതിനിടെ Haldimand Countyയിലെ യോർക്ക്(York) പ്രദേശത്ത് ചൊവ്വാഴ്ചയോടെ നദിയിലെ ജലപ്രവാഹം പരമാവധി ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജനങ്ങൾ പ്രാദേശിക നദികൾക്കും ജലാശയങ്ങൾക്കും സമീപം പോകുമ്പോൾ ഏറെ ജാഗ്രത പാലിക്കണമെന്ന് Grand River Conservation Authority അധികൃതർ നിർദേശിച്ചു. കുട്ടികളെയും വളർത്തുമൃഗങ്ങളെയും നദീതീരങ്ങളിൽ നിന്ന് അകറ്റി നിർത്തണമെന്നും, മഞ്ഞ് മൂടിയ തടാകങ്ങളിലോ ജലാശയങ്ങളിലോ കയറുകയോ നടക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. പുതുക്കിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് മാർച്ച് 12 വ്യാഴാഴ്ച ഉച്ചവരെ പ്രാബല്യത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

English Summary : The Grand River Conservation Authority (GRCA) has issued an urgent flood warning for several regions in Ontario, Canada, effective until Thursday, March 12. A combination of unseasonably warm temperatures and forecasted rainfall of 20 to 40 mm has triggered rapid snowmelt, causing river levels to rise dangerously.