യു.എസിലെ കാലിഫോർണിയയിൽ ആകാശപ്പുഴ പ്രതിഭാസത്തെ തുടർന്ന് 17 മരണം. കാലിഫോർണിയ പ്രളയക്കെടുതി നേരിടുകയാണ്. ആയിരങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് ഒഴിപ്പിച്ചു. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. 100 കി.മി ലേറെ വേഗത്തിലാണ് പലയിടത്തും കാറ്റു വീശുന്നത്. 127 കി.മി വേഗത്തിൽ വരെ കാറ്റ് പാലിസേഡിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ മുതൽ കാലിഫോർണിയയിൽ ന്യൂനമർദത്തെ തുടർന്ന് കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെയും കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതുവരെ 17 പേർ മരിച്ചെന്ന് ഗവർണർ അറിയിച്ചു. പ്രളയ മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഒരു ലക്ഷം പേർക്ക് വൈദ്യുതി മുടങ്ങി. പർവത മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അഞ്ചു വർഷം മുൻപ് ഉരുൾപൊട്ടലിൽ 23 പേർ കൊല്ലപ്പെടുകയും 100 വീടുകൾ തകരുകയും ചെയ്ത പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മഴക്കൊപ്പം മഞ്ഞുവീഴ്ചയും ശക്തമാണ്. സെയ്‌റ നെവാഡ സ്‌കൈ റിസോർട്ടിൽ 1.5 മീറ്റർ ഉയരത്തിൽ മഞ്ഞുവീണു. റോഡുകളിൽ പാറകളും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്തയാഴ്ചയും മഴയും മഞ്ഞും വീഴ്ചയും മേഖലയിൽ തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്.

Related Posts
Gulf, Weather News - 7 months ago
ഒമാനിലേക്കും കനത്ത മഴ എത്തുന്നു
National, Weather News - 8 months ago
LEAVE A COMMENT